വിട വാങ്ങിയത് ഉയർന്ന വർഗബോധവും കണിശമായ നിലപാടുകളും കാത്തുസൂക്ഷിച്ച നേതാവ്…

അടിസ്ഥാന വർഗ്ഗത്തിന് വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു എം എം ലോറൻസിൻ്റേത്.
കണിശമായ നിലപാടുകളും ഉയർന്ന വർഗ്ഗ ബോധവും ജീവിതത്തിൽ ഉടനീളം പുലർത്തിയ ഒരു കമ്മ്യൂണിസ്റ്റ് നേതാവാണ് വിട വാങ്ങിയത്. തുറമുഖ തൊഴിലാളികളെയും തോട്ടി തൊഴിലാളികളെയും സംഘടിപ്പിച്ച് അവരിൽ വർഗ്ഗ ബോധത്തിന്റെ വിത്ത് പാകിയതും ലോറൻസ് എന്ന ട്രേഡ് യൂണിയൻ നേതാവായിരുന്നു എറണാകുളം മുളവുകാട് മാടമാക്കൽ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂൺ പതിനഞ്ചിനാണ് ലോറൻസിന്റെ ജനനം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതിയ കാറൽ മാർക്സിനെക്കുറിച്ചുള്ള ഗ്രന്ഥം, ജ്യേഷ്ഠൻ സ്വതന്ത്ര്യസമര സേനാനി, എബ്രഹാം മാടമാക്കൽ നൽകുമ്പോഴാണ് പതിനൊന്നുകാരനായ ലോറൻസ് മാർക്സിസത്തെക്കുറിച്ച് അറിയുന്നത്. പിന്നെ ആ സിദ്ധാന്തത്തെ മുറുകെപ്പിടിച്ചുകൊണ്ടുള്ള പ്രയാണമായിരുന്നു. രാഷ്ട്രീയ ജീവിതം പതിനെട്ടാംവയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. എറണാകുളത്ത് തൊഴിലാളിവർഗപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഇറങ്ങിയ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. തുറമുഖവ്യവസായ തൊഴിലാളികളെയും തോട്ടിത്തൊഴിലാളികളെയുമെല്ലാം അദ്ദേഹം സംഘടിപ്പിച്ചു.
സായുധവിപ്ലവത്തിനുള്ള ആഹ്വാനത്തിൽ ആവേശഭരിതരായി കമ്യൂണിസ്റ്റുകാർ കൊച്ചിരാജ്യത്ത് നടത്തിയ ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായിരുന്നു. 1950-ൽ അറസ്റ്റുചെയ്യപ്പെട്ട് കൊടിയ മർദനത്തിന് ഇരയായി. 22 മാസം ജയിലിൽ. പിന്നീട് പല ഘട്ടങ്ങളിലായി കരുതൽത്തടങ്കലിലും മിസ തടവുകാരനായുംമറ്റും ആറുവർഷത്തോളം ലോറൻസ് ജയിൽവാസം അനുഭവിച്ചു. പാർട്ടി ജില്ലാസെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേന്ദ്രകമ്മിറ്റി അംഗവുമായി. പാർട്ടിക്കുള്ളിൽ ശക്തനായി നിലനിൽക്കുമ്പോൾത്തന്നെ ഒരു വ്യാഴവട്ടം ഇടതുമുന്നണി കൺവീനറായി. തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിലും ലോറൻസിന്റെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു.
1969-ൽ പ്രഥമ കൊച്ചി മേയർ തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ സ്ഥാനം കൈവിട്ടുപോയി. 1970-ലും 2006-ലും എറണാകുളം മണ്ഡലത്തിലും 1977-ൽ പള്ളുരുത്തിയിലും 1991-ൽ തൃപ്പൂണിത്തുറയിലും മത്സരിച്ച് പരാജയപ്പെട്ടു. 1980-ൽ ഇടുക്കി പാർലമെൻറ് സീറ്റിൽനിന്ന് വിജയിച്ചു. 1984-ൽ മുകുന്ദപുരത്ത് പരാജയപ്പെട്ടു.പാർട്ടി ജില്ലാസെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേന്ദ്രകമ്മിറ്റി അംഗവുമായി.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News