ഉമ്മൻചാണ്ടിയുടെ കാലത്തുണ്ടാക്കിയ വൈദ്യുതി കരാർ നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധമായിരുന്നു എന്ന് എം എം മണി എം എൽ എ. ആ വഴിവിട്ട കരാറിനെ പിന്തുണയ്ക്കാൻ പിന്നീട് വന്ന എൽ ഡി എഫ് സർക്കാർ നിർബന്ധിതരായി എന്നും മണി പറഞ്ഞു.
ALSO READ:വി ഡി സതീശന്റെ ധനകാര്യം സംബന്ധിച്ച ധാരണ യാഥാസ്ഥിതികം; തോമസ് ഐസക്
ആ കരാറുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. ഇപ്പോൾ ആ കരാർ റദ്ദാക്കിയിരിക്കുകയാണെന്നും ആര് റദ്ദാക്കിയാലും ആ കരാർ റദ്ദാക്കിയത് വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും എം എം മണി പറഞ്ഞു.
കോടികളുടെ നഷ്ടം വൈദ്യുതി ബോർഡിന് ഉണ്ടാകും.അത് റദ്ദാക്കിയത് ആരാണെങ്കിലും അത് തെറ്റായ നടപടിയാണ്.വൻ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരുമെന്നും മണി വ്യക്തമാക്കി.
ALSO READ:എല്ലാവർക്കും സൗജന്യ ചികിത്സ ലഭ്യമാകുന്ന സംസ്ഥാനമാണ് കേരളം; മുഖ്യമന്ത്രി പിണറായി വിജയൻ
ഇക്കാര്യത്തിൽ സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാവും.ഇക്കാര്യത്തിൽ സർക്കാരിനോട് അന്വേഷണം ആവശ്യപ്പെടുമെന്നും എം എം മണി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here