കെഎല്‍എഫ് വേദിയില്‍ എംടി നടത്തിയ പ്രസംഗമാണ് എല്ലായിടത്തും ചര്‍ച്ചാ വിഷയം. ഈ പ്രസംഗത്തിന്റെ ഉള്ളടക്കം ഇരുപത് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ പുസ്തകത്തിലുണ്ട്. എംടിയുടെ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി 2003 ലാണ് തൃശൂര്‍ കറന്റ് ബുക്‌സ് ഈ പുസ്തകം പുറത്തിറക്കിയത്. അന്ന് അതിന്റെ ആമുഖം എഴുതി എഡിറ്റ് ചെയ്തതാകട്ടെ, എം എന്‍ കാരശ്ശേരിയും. പക്ഷേ, ഇക്കാര്യം സൗകര്യപൂര്‍വം മറക്കുകയാണ് കാരശ്ശേരി ഇപ്പോള്‍.
വെള്ളിയാഴ്ച്ച മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് എം ടി പിണറായി സര്‍ക്കാരിനെ ഉന്നം വെച്ച് ‘എഴുതിക്കൊണ്ടുവന്ന് നോക്കി വായിച്ച’ പ്രസംഗമായിരുന്നു അതെന്ന് വരുത്താന്‍ കാരശ്ശേരി ശ്രമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിലിരിക്കേയാണ് ഈ പ്രസംഗമെന്നതും ശ്രദ്ധേയമാണ്. അദ്ദേഹം തത്കാലം തോന്നിയത് പറയുകയായിരുന്നില്ല, എഴുതിക്കൊണ്ടുവന്ന് നോക്കി വായിക്കുകയായിരുന്നു. വളരെ ഗൗരവപൂര്‍വം ആലോചിച്ചെടുത്ത പണിയാണത് എന്നാണ് കാരശ്ശേരി എഴുതിയത്.
” തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം എന്നു പറയാന്‍ വിശേഷിച്ച് ഒന്നുമില്ല, വ്യക്തിപരമായ അഭിരുചി അല്ലാതെ: ഇഷ്ടപ്പെട്ട ലേഖനങ്ങള്‍ നോക്കിയെടുത്ത് വിഷയക്രമം അനുസരിച്ച് ക്രമീകരിക്കുകയാണ് ചെയ്തതെന്നും” കാരശ്ശേരി ആമുഖത്തില്‍ പറയുന്നു. അങ്ങനെ താന്‍ തന്നെ തെരഞ്ഞെടുത്ത ലേഖനം എം ടിയുടെ പുതിയ പ്രസംഗമായി ചിത്രീകരിച്ച് അത് പിണറായി വിജയനെതിരെയാണെന്ന് വരുത്താനാണ് കാരശ്ശേരി ശ്രമിക്കുന്നത്. ‘ആ ചെറുപ്രസംഗത്തില്‍ ഇന്നത്തെ രാഷ്ട്രീയരംഗത്തെ മൂല്യച്യുതിയെയാണ് എം ടി ലക്ഷ്യം വെച്ചത്’ 2003 ല്‍ എഴുതിയ ലേഖനം ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള രാഷ്ട്രീയ രംഗത്തെ മൂല്യച്യുതിയെപ്പറ്റിയാണെന്ന അടിസ്ഥാനമില്ലാത്ത വാദം ഉന്നയിച്ചാണ് കാരശ്ശേരി ഇപ്പോള്‍ രംഗത്തെത്തിയത്.
ALSO READപ്രശസ്ത തബല വാദകനും നാടക നടനുമായ സുധാകരന്‍ തിക്കോടി അന്തരിച്ചു
എംടിയുടെ ലേഖനസമാഹാരത്തിന് 2014ല്‍ കാരശ്ശേരി എഴുതിയ ആമുഖം താഴെ:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here