‘മെയ്തേയികൾ മിസോറാം വിടണം’; മുന്നറിയിപ്പുമായി മുൻ വിഘടനവാദികൾ

മിസോറാമിൽ നിന്ന് മെയ്തേയ് വിഭാഗം പുറത്ത് പോകണമെന്ന് മുന്നറിയിപ്പ്. വിഘടനവാദി വിഭാഗമായ മിസോ നാഷണൽ ഫ്രണ്ടിൽ നിന്നുള്ളവരാണ് മെയ്തെയ്കൾക്കെതിരെ രംഗത്ത് വന്നത്.

ALSO READ: പ്രായാധിക്യത്തിൽ പല്ല് നഷ്ടപ്പെട്ടു, അണുബാധയുണ്ടായി; അതുമ്പുംകുളത്ത് കടുവ ചത്തതിൽ സ്ഥിരീകരണവുമായി വനംവകുപ്പ്

ഇതൊരു സാധാരണ മുന്നറിയിപ്പാണെന്നും ഭീഷണിയല്ലെന്നും മുൻ വിഘടനവാദികൾ പറഞ്ഞു. മിസോറാം സമാധാന കരാറിന്റെ ഭാഗമായി സമാധാനത്തിന്റെ പാതയിലേക്ക് വന്നവരാണ് മെയ്തെ യികൾക്ക് മുന്നറിയിപ്പ് നൽകിയത്. മിസോറാം വിട്ട് സുരക്ഷിതരാകേണ്ടത് മെയ്തെയ്കളുടെ ഉത്തരവാദിത്തമെന്ന് പറഞ്ഞ സംഘടന മണിപ്പൂരിൽ കുകി സ്ത്രീകൾ അക്രമത്തിനിരയായ വീഡിയോ പ്രചരിക്കുന്നതിൽ മിസോറാമിലെ യുവാക്കൾ രോഷാകുലരാണെന്നും പറഞ്ഞു.

ALSO READ: മികച്ച ബാലതാരത്തിനുള്ള അവാർഡ് കിട്ടിയതറിയാതെ സ്‌കൂൾ വിട്ട് വരുന്ന തന്മയയുടെ വീഡിയോ വൈറൽ

അതേസമയം മണിപ്പൂരിൽ രണ്ട് കുക്കി യുവതികളെ ക്രൂരമായി ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. രണ്ട് കുക്കി യുവതികളെ നഗ്നരാക്കി നടത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത അതേ ദിവസമാണ് രണ്ട് യുവതികളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

ALSO READ: കേരളത്തിൽ യൂസഫലിയുടെ മാതൃകാ നഗരം വരണം, അവിടെ സ്‌കൂളും ആരാധനാലയങ്ങളും വേണം: തുറന്ന കത്തെഴുതി സുഹൃത്ത്

ഇംഫാലിലെ ഒരു കാർ വാഷ് സെന്ററിലെ ജോലിക്കാരായിരുന്നു യുവതികൾ. അക്രമം നടക്കുന്ന സമയത്ത് കടയിലെത്തിയ ആൾക്കൂട്ടം ഇരുവരെയും വലിച്ചിറക്കി തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ക്രൂരമായി ബലാത്സംഘം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തു. ഇരുവരെയും ക്രൂരമായി പീഡിപ്പിക്കാൻ നിർദ്ദേശം നൽകിയത് സ്ത്രീകളുടെ സംഘമാണെന്നും റിപ്പോർട്ടുകളുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News