‘ചാലിയാറിൽ വിശദപരിശോധന നടത്തും, ആദ്യഘട്ടം നാളെ പൂർത്തിയാകും’: മന്ത്രി കെ രാജൻ

K RAJAN

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി ചാലിയാറിലെ മണൽത്തിട്ടകൾ കേന്ദ്രീകരിച്ച് വിശദമായി തിരച്ചിൽ നടത്തുമെന്ന് മന്ത്രി കെ രാജൻ. നാളെ തിരച്ചിലിൻ്റെ ഒരു ഘട്ടം മാത്രമാണ് അവസാനിക്കുന്നത്. ദുഷ്കരമായ സാഹചര്യങ്ങളിലേക്ക് സന്നദ്ധ പ്രവർത്തകർ സ്വയം തിരച്ചിലിന് പോകരുതെന്നും അധികൃതരുടെ അനുവാദത്തോടെ മാത്രമേ ഈ മേഖലകളിലേക്ക് പോകാൻ പാടുള്ളൂവെന്നും മന്ത്രി നിർദേശിച്ചു.

ALSO READ: യൂത്ത് കോൺഗ്രസിലെ ദുരിതാശ്വാസനിധി തട്ടിപ്പ് ആരോപണം; അന്വേഷിക്കാൻ കമ്മീഷൻ

അതേസമയം മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച് നിലവിൽ ആശങ്ക വേണ്ടെന്ന് മന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയുടെ ഓഫീസും മറ്റു അധികൃതരും നൽകുന്ന മുന്നറിയിപ്പുകൾ മാത്രം കണക്കിലെടുക്കുക. പലരും 2018ലെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്ററുകൾ വീണ്ടും പങ്കുവെച്ച് ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ: ‘സംസ്ഥാനം അതീവ ദുഃഖത്തില്‍, വിഷമിച്ചിരിക്കരുത്’; നമുക്ക് അതിജീവിക്കണമെന്ന് മുഖ്യമന്ത്രി; സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News