പെട്രോൾ പമ്പ്‌ ജീവനക്കാർക്കും ഉടമക്കും നേരെ ആൾക്കൂട്ടത്തിന്റെ മർദ്ദനം

പാലക്കാട് കല്ലടിക്കോട് ഇടക്കുറിശ്ശിയിൽ പെട്രോൾ പമ്പ്‌ ജീവനക്കാർക്കും ഉടമക്കും നേരെ ആൾക്കൂട്ടത്തിന്റെ മർദ്ദനം. ഇടക്കുറിശ്ശി ഗരുഡ പെട്രോൾ പമ്പിലെ ഉടമയ്ക്കും ജീവനക്കാർക്കുമാണ് മർദ്ദനമേറ്റത്. പെട്രോൾ പമ്പിന് പുറകിലെ വീട്ടിലെ ആളുകളും ബന്ധുക്കളുമാണ് മർദിച്ചത്.

also read; സോളാർ വിഷയം; സിബിഐ കോടതിവിധി സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന കാര്യം മാത്രമേ സർക്കാരിന് അറിയൂ, റിപ്പോർട്ട് സർക്കാറിന് ലഭിച്ചിട്ടില്ല; മുഖ്യമന്ത്രി

പമ്പിനു പുറകിലായുള്ള വീട്ടിലേക്ക് പോകുന്നവഴിയിൽ ഏതോ വാഹനം നിർത്തിയതിനെത്തുടർന്ന് തർക്കം ഉണ്ടാവുകയും പമ്പിൽ കയറി ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. തുടർന്ന് പമ്പുടമ പൊലീസിൽ പരാതി നൽകി. ഇത് അറിഞ്ഞു സംഘം വീണ്ടുമെത്തുകയും ഉടമയെയും ജീവനക്കാരെയും കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ പ്രദേശവാസിയായ തോമസിനെതിരെ കല്ലടിക്കോട് പൊലീസ് കേസെടുത്തു.

also read; രണ്ട് വർഷമായി പദവികളൊന്നുമില്ല, കോൺഗ്രസ് പ്രവർത്തക സമിതിയില്‍ ജൂനിയറായുള്ള ആളുകൾ വന്നത് വിഷമമുണ്ടാക്കി: രമേശ് ചെന്നിത്തല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News