രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് ക്രൂരമർദനം; 7 പേർ കസ്റ്റഡിയിൽ

രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് ലോറി ഡ്രൈവർക്കും, കൂട്ടാളിക്കും ക്രൂരമർദ്ദനം. പഞ്ചാബിൽ നിന്ന് ജയ്പൂരിലേക്ക് പോയ നാരങ്ങ കയറ്റിയ ലോറി ഡ്രൈവർക്ക്‌ നേരെയാണ് അക്രമം ഉണ്ടായത്. പശു സംരക്ഷകരെന്ന് അവകാശപ്പെട്ട് 20 ഓളം പേർ മർദ്ദിച്ചതായി ഡ്രൈവർ പറഞ്ഞു. 7 പേർ കസ്റ്റഡിയിലാണ്. ഇരുവരുടെയും ഫോണുകളും അക്രമി സംഘം പിടിച്ചുപറിച്ചു. ഹരിയാനയിലെ ഫത്തേഹാബാദ് സ്വദേശികളായ 29 കാരനായ സോനു ബിഷ്‌ണോയിയും 35 കാരനായ സുന്ദർ ബിഷ്‌ണോയിയുമാണ് ആക്രമണത്തിനിരകളായത്.

Also Read: നരേന്ദ്രമോദിക്കുനേരെ രൂക്ഷവിമർശനവുമായി രാജ്യസഭയിൽ പ്രതിപക്ഷ എംപിമാരുടെ നന്ദി പ്രമേയം; മോദി ഇന്ന് മറുപടി പറയും

വടികളുമായെത്തിയ ഒരു ജനക്കൂട്ടം ഇവരെ നിലത്തിട്ട് മർദിക്കുകയായിരുന്നു. പശു സംരക്ഷകർ അഴിച്ചുവിട്ട അക്രമം നേരത്തെ മുസ്ലീം സമുദായത്തിൽപ്പെട്ടവർക്ക് നേരെ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ ഹിന്ദു സമുദായത്തിലെ അംഗങ്ങളെപ്പോലും പശു സംരക്ഷകർ എന്ന് വിളിക്കുന്നവർ വെറുതെ വിടുന്നില്ലെന്ന് ഈ സംഭവത്തിൽ നിന്ന് വ്യക്തമാണ്. കഴിഞ്ഞ മാസം ഛത്തീസ്ഗഡിലെ റായ്പൂർ ജില്ലയിൽ പോത്തുകളെ കടത്തുന്നതിനിടെ മൂന്ന് മുസ്ലിങ്ങളെ അടിച്ച് കൊലപ്പെടുത്തിയിരുന്നു.

Also Read: കോൺഗ്രസിൽ പുതിയ ഗ്രൂപ്പ് നീക്കം; കെ കരുണാകരന്റെ ജന്മദിന അനുസ്മരണ പരിപാടിക്ക് ക്ഷണം കെ സുധാകരന് മാത്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News