ഗുജറാത്തില്‍ ഹോസ്റ്റലില്‍ നിസ്‌കരിച്ച വിദേശ വിദ്യാര്‍ത്ഥികളെ ആള്‍ക്കൂട്ടം ആക്രമിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

കഴിഞ്ഞദിവസം രാത്രി ഗുജറാത്ത് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ കടന്നുകയറിയ ആള്‍ക്കൂട്ടം വിദേശത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളെ ആക്രമിച്ചു. നിസ്‌കരിച്ചതിനാണ് അഫ്ഗാനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലടക്കമുള്ള വിദ്യാര്‍ത്ഥികളെ ആക്രമിച്ചതെന്നാണ് വിവരം. അതേസമയം ആക്രമികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന ആഭ്യന്തരമന്ത്രി നിര്‍ദേശിച്ചതായി അധികൃകര്‍ പറയുന്നു.

കാമ്പസിനുള്ളില്‍ പളളിയോ നിസ്‌കരിക്കാന്‍ സൗകര്യമോ ഇല്ലാത്തതിനാല്‍ റമദാനില്‍ രാത്രിയുള്ള നിസ്‌കാരം ചെയ്യാനാന്‍ ഹോസ്റ്റലിനുള്ളില്‍ ഒത്തുചേര്‍ന്നതാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതിന് പിന്നാലെ വടിയും കത്തിയുമായി ഒരുകൂട്ടമാള്‍ക്കാള്‍ ഹോസ്റ്റലിലേക്ക് ഇരച്ചുകയറി തങ്ങളെ ആക്രമിച്ചെന്നും എല്ലാം അടിച്ചു തകര്‍ത്തെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഹോസ്റ്റര്‍ സെക്യൂരിറ്റി ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും ഒന്നു ചെയ്യാന്‍ കഴിഞ്ഞില്ല.

ALSO READ:  ദില്ലി മദ്യനയ അഴിമതി കേസ്: കെജ്‌രിവാളിന് വീണ്ടും ഇഡി നോട്ടീസ്

ആക്രമികള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും ആരാണ് ഇവിടെ നിസ്‌കരിക്കാന്‍ അനുവദിച്ചതെന്നും ചോദിച്ചെന്ന് അഫ്ഗാന്‍ വിദ്യാര്‍ത്ഥി പറയുന്നു. റൂമിനുള്ളില്‍ വച്ചും ആക്രമിക്കപ്പെട്ടെന്നും ലാപ്‌ടോപ്പ്, ഫോണ്‍, ബൈക്കുകള്‍ എന്നിവ നശിപ്പിച്ചെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

പരിക്കേറ്റ അഞ്ചുപേരില്‍ അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, തുര്‍ക്കമെനിസ്ഥാന്‍, മറ്റ് രണ്ട് ആഫിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടും. സംഭവം നടന്ന് അരമണിക്കൂറിന് ശേഷമാണ് പൊലീസ് എത്തിയത്. അപ്പോഴേക്കും ആക്രമികള്‍ രക്ഷപ്പെട്ടിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആളുകള്‍ ഹോസ്റ്റലിലേക്ക് കല്ലെറിയുന്നതും അസഭ്യം പറയുന്നതും വീഡിയോയിലുണ്ട്. മറ്റൊരു വീഡിയോയില്‍ ഒരു ചെറുപ്പക്കാരന്‍ സെക്യൂരിറ്റിയോട് ആരാണ് ഇവിടെ നിസ്‌കരിക്കാന്‍ അനുവദിച്ചതെന്ന് ചോദിക്കുന്നുണ്ട്. അതിനിടെ അലറിയടുത്ത ഒരു വിദ്യാര്‍ത്ഥി ഇയാളെ ആക്രമിക്കുന്നതും കാണാം. ഇതോടെ ചില സമൂഹമാധ്യമ ഉപഭോക്താക്കള്‍ ഇതാണ് സംഘര്‍ഷമുണ്ടാകാന്‍ കാരണമെന്ന് പറയുന്നുണ്ട്.

ALSO READ:  ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും: യൂ ഹൈദ്രോസ്

അതേസമയം ഹൈദരാബാദ് എംപിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസി ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News