മൊബൈല്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ടു; വൈദ്യുതാഘാതമേറ്റ് എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

സ്വിച്ച്‌ബോര്‍ഡില്‍ കുത്തിയിട്ടിരുന്ന മൊബൈല്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ട എട്ടുമാസം പ്രായമുള്ള കുഞ്ഞ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ബംഗളൂരുവിലെ കാര്‍വാറില്‍ ആണ് സംഭവമുണ്ടായത്. സിദ്ധരദ സ്വദേശികളായ സന്തോഷ്-സഞ്ജന ദമ്പതിമാരുടെ മകള്‍ സാനിധ്യയാണ് മരിച്ചത്.

Also read- മദ്യം വിലകുറച്ച് നൽകിയില്ല ; ബാര്‍ അടിച്ച് തകര്‍ത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്ത ശേഷം സ്വിച്ച് ഓഫ് ചെയ്യാന്‍ മറന്നുപോയിരുന്നു. ചാര്‍ജര്‍ പോയന്റിനടുത്ത് കിടന്നിരുന്ന കുട്ടി കേബിളിന്റെ അറ്റം വായയിലിട്ട് ചവച്ചപ്പോള്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുടുംബാംഗങ്ങള്‍ മറ്റൊരു മകളുടെ ജന്മദിനാഘോഷത്തിന്റെ തിരക്കിലായിരുന്നപ്പോഴാണ് അപകടമെന്ന് പൊലീസ് പറഞ്ഞു.

Also read- ‘വാനില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, കുതറിയോടി രക്ഷപ്പെട്ടു’; 15കാരി ‘മെനഞ്ഞ കഥ’യുടെ ചുരുളഴിഞ്ഞപ്പോള്‍

ഹുബ്ബള്ളി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയിലെ കരാര്‍ ജീവനക്കാരനാണ് സന്തോഷ്. മകള്‍ മരിച്ചവിവരമറിഞ്ഞ് കുഴഞ്ഞു വീണ സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദമ്പതിമാരുടെ മൂന്നാമത്തെ മകളാണ് സാനിധ്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News