പാസ്‌വേർഡില്ലാതെ മൊബൈൽ ലോഗിൻ ചെയ്യാം; ഇനിമുതൽ ‘പാസ്‌കീ’ഉപയോഗിക്കാം

പലപ്പോഴും മൊബൈലിനും ആപ്പുകൾക്കും പാസ്‌വേർഡ് ഇടുന്നത് പതിവാണ്. എന്നാൽ എപ്പോഴും ഇത് ഓര്മയിലിരിക്കണമെന്നില്ല. ഇപ്പോഴിതാ പാസ്‌വേർഡുകൾ ഓർത്തുവെക്കുന്നതിൽ നിന്നും ഒരു മോചനവുമായി ഗൂഗിൾ എത്തിയിരിക്കുന്നു. ആപ്പുകളിലേക്കും വെബ്‌സൈറ്റുകളിലേക്കും ഇനി പാസ്​കീ ഉപയോഗിച്ചു സൈൻ ഇൻ ചെയ്യാൻ കഴിയും. ഇത്തരത്തിലുള്ള പാസ്സ്‌കീ, അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നത് പൂർണമായും തടയുന്നതാണ്.

ഉപയോക്താവിന്റെ എല്ലാ ഉപകരണങ്ങളിലും, വ്യത്യസ്‌ത ബ്രൗസറുകളിലും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ഉടനീളം പാസ്‌വേർഡ് രഹിതമായി ബയോമെട്രിക് സ്കാനിങോ, പാറ്റേണോ, പിൻ നമ്പറോ ഉപയോഗിച്ചോ കയറാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത . പാസ്‌വേഡുകളേക്കാൾ കൂടുതൽ സുരക്ഷിതവും എളുപ്പവുമായി ഉപയോഗിക്കാനാകുമെന്നു ഗൂഗിൾ പറയുന്നു. ക്രിപ്‌റ്റോഗ്രഫിയെ അടിസ്ഥാനമാക്കിയുള്ളതായതിനാൽത്തന്നെ ഹാക്ക് ചെയ്യാനോ മോഷ്ടിക്കാനോ ഇത് ബുദ്ധിമുട്ടാണ്.

also read : സംവിധായകൻ രാം ഗോപാൽ വർമയുടെ ഓഫീസ് ചുവരിൽ മലയാളി മോഡലിന്റെ ചിത്രം

എങ്ങനെ Google-ൽ ഒരു പാസ്‌കീ സജ്ജീകരിക്കും?

. Chrome-ന്റെ അല്ലെങ്കിൽ Edge-ന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇതിന് ഉപയോഗിക്കേണ്ടത്.

. പുതിയ Android ഫോൺ അല്ലെങ്കിൽ Windows 11 സംവിധാനമുള്ള ലാപ്ടോപ് പോലെയുള്ള പാസ്‌കീകളെ പിന്തുണയ്ക്കുന്ന ഒരു ഉപകരണമാണ് ഇതിനായി വേണ്ടത്.

. Google Passkeys ക്രമീകരണ പേജിലേക്ക് പോകുക

∙”ഒരു പാസ്കീ സൃഷ്ടിക്കുക” എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

∙നിങ്ങളുടെ പാസ്‌കീ സൃഷ്‌ടിക്കാനും സ്ഥിരീകരിക്കാനും ഓൺ-സ്‌ക്രീൻ നിർദ്ദേശങ്ങൾ പാലിക്കുക.

∙നിങ്ങളുടെ Google അക്കൗണ്ടിനായി ഒരു പാസ്‌കീ സൃഷ്ടിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ Google അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യാനും പ്രധാന മാറ്റങ്ങൾ വരുത്തുമ്പോൾ ഇത് നിങ്ങളാണെന്ന് സ്ഥിരീകരിക്കാനും നിങ്ങൾക്ക് അത് ഉപയോഗിക്കാം.

∙പാസ്‌കീകളെ പിന്തുണയ്‌ക്കുന്ന മറ്റ് വെബ്‌സൈറ്റുകളിലേക്കും ആപ്പുകളിലേക്കും സൈൻ ഇൻ ചെയ്യാനും നിങ്ങളുടെ Google അക്കൗണ്ട് പാസ്‌കീ ഉപയോഗിക്കാം.

ഒരു പാസ്‌കീ ഉപയോഗിച്ച് ഒരു വെബ്‌സൈറ്റിലേക്കോ ആപ്പിലേക്കോ സൈൻ ഇൻ ചെയ്യാൻ:

∙”പാസ്‌കീ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക” ബട്ടണിൽ ക്ലിക്ക് ചെയ്യുക.

∙അക്കൗണ്ടുകളുടെ ലിസ്റ്റിൽ നിന്ന് നിങ്ങളുടെ Google അക്കൗണ്ട് തിരഞ്ഞെടുക്കുക.

∙നിങ്ങളുടെ വിരലടയാളം, മുഖം സ്കാൻ അല്ലെങ്കിൽ പാറ്റേൺ, പിൻ സ്ക്രീൻ ലോക്ക് എന്നിവ ഉപയോഗിച്ച് സ്ഥിരീകരിക്കുക.

ഇനി നിങ്ങൾക്ക് സൈൻ ഇൻ ചെയ്യാവുന്നതാണ്. പാസ്‌ കീകളെ പിന്തുണയ്ക്കുന്ന ഏത് ഉപകരണത്തിലും വെബ്‌സൈറ്റുകളിലേക്കും ആപ്പുകളിലേക്കും സൈൻ ഇൻ ചെയ്യാൻ നിങ്ങളുടെ പാസ്‌കീകൾ ഉപയോഗിക്കാം.

also read : 2014 സരോജിനിയുടെ മരണം നരബലിയെന്ന് സംശയം; ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതികളെ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News