പുസ്തകം ഡോര്‍ ഡെലിവറിക്ക് മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ടു; യുവാവിന് സ്ത്രീകളുടെ മർദനം

ഉജ്ജെയ്ന്‍ പുസ്തകോല്‍സവത്തില്‍ സ്റ്റാള്‍ നടത്തിയ യുവാവിന് സംഘപരിവാര്‍ സംഘടനയില്‍പ്പെട്ട സ്ത്രീകളുടെ മര്‍ദനം. മധ്യപ്രദേശിലെ ഉജ്ജെയിനില്‍ നടക്കുന്ന പുസ്തകോല്‍സവനഗരിയിലാണ് സംഭവം.

സ്റ്റാളിലെത്തിയ സ്ത്രീകളുടെ സംഘം പുസ്തകങ്ങള്‍ നോക്കുകയും യുവാവിനോട് ഹോം ഡെലിവറിക്കുള്ള സാധ്യത ആരായുകയും ചെയ്തു. തുടർന്ന് സ്റ്റാള്‍ നടത്തിയിരുന്ന വഖാര്‍ സലീം അഡ്രസ് രേഖപ്പെടുത്തിയശേഷം ഡോര്‍ ഡെലിവറിക്കായി മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് മോശം ഉദ്ദേശ്യത്തോടെയാണെന്നാരോപിച്ച് സ്ത്രീകള്‍ വഖാറിന്റെ മുഖത്തടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. അടിയേറ്റ് നിലത്തിരുന്ന വഖാറിനെ പിന്നില്‍ നിന്നയാള്‍ ചവിട്ടുകയും ചെയ്തു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ എക്സ് (ട്വിറ്റര്‍) അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

also read :ഇന്‍ഡിഗോ വിമാനത്തില്‍വെച്ച് ബീഡി വലിച്ചയാള്‍ അറസ്റ്റില്‍

എന്നാൽ മറ്റൊരു വിഡിയോയില്‍ വഖാര്‍ സലീം തന്റെ ഭാഗം വിശദീകരിച്ചിട്ടുണ്ട് . ഗുര്‍ദാസ്പുരിലുള്ള പ്രസിദ്ധീകരണസ്ഥാപനത്തിന്റെ ജീവനക്കാരനാണെന്നും ഗ്വാളിയറില്‍ നിന്നാണ് ഉജ്ജെയ്ന്‍ പുസ്തകോല്‍സവത്തിനെത്തിയതെന്നും വഖാര്‍ പറയുന്നു. ഒരുവിധത്തിലും മോശമായി പെരുമാറിയിട്ടില്ലെന്നും യുവാവ് പറയുന്നുണ്ട്. എന്നാല്‍ ഇതവഗണിച്ച് ദുര്‍ഗാവാഹിനി ഗ്രൂപ്പില്‍ അംഗമായ സ്ത്രീകള്‍ പിന്നാലെയെത്തി സലീമിനെ മതം പറഞ്ഞ് ആക്ഷേപിക്കുന്നതും കാണാം. വിശ്വഹിന്ദു പരിഷത്തിന്റെ വനിതാവിഭാഗമാണ് ദുര്‍ഗാവാഹിനി ഗ്രൂപ്പ്.

also read :ശിവകാര്‍ത്തികേയന്‍ അഭിനയിച്ച് സൂപ്പര്‍ഹിറ്റായ ആ ചിത്രത്തില്‍ നായകനാകേണ്ടിയിരുന്നത് താന്‍; തുറന്നുപറഞ്ഞ് ഉദയനിധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News