പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, ദൃശ്യങ്ങൾ പുറത്ത്‌

വീണ്ടും മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. തൃശൂർ മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്.

മരോട്ടിച്ചാലിൽ ചായക്കടയിലിരിക്കുമ്പോഴാണ് പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചത്. ഏലിയാസ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. രാവിലെ 10 മണിക്കാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ കൈരളിന്യൂസിന് ലഭിച്ചു.

വലിയ അപകടത്തിൽ നിന്നാണ് രക്ഷപ്പെട്ടതെന്ന് ഏലിയാസ് പ്രതികരിച്ചു. തീപടരുന്നതു കണ്ട് വേഗത്തിൽ തല്ലിക്കെടുത്തിയെന്നും ബാറ്ററി പൊട്ടിത്തെറിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു കൊല്ലം മുമ്പ് 1000 രൂപയ്ക്ക് വാങ്ങിയ ഫോണാണ്. ഐ ടെൽ എന്നാണ് കമ്പനിയുടെ പേരെന്നും
വാറണ്ടി ഇല്ലായിരുന്നുവെന്നും ഏലിയാസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News