തൃശൂരിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിതെറിച്ചു; വീട്ടുപകരണങ്ങൾ കത്തിനശിച്ചു

തൃശ്ശൂർ പാവറട്ടി പൂവത്തൂരിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിതെറിച്ചു. മരയ്ക്കാത്ത് അജീഷിൻ്റെ ഭാര്യയുടെ ഫോണാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. ഫോൺ പൊട്ടിതെറിച്ചുണ്ടായ തീപിടുത്തത്തിൽ മുറിയിലുണ്ടായിരുന്ന കട്ടിൽ, കിടക്ക, എയർ കണ്ടീഷണർ, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവ കത്തിനശിച്ചു.

Also read:‘ഊഹാപോഹങ്ങളുടെ മുന്‍വിധികളുടെയോ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ കഴിയില്ല’; മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളിയ വിധി പകര്‍പ്പ് പുറത്ത്

റൂമിൽ നിന്ന് ശബ്ദം കേട്ടയുടൻ പുക ഉയരുന്നത് കണ്ടാണ് വീട്ടുകാർ സംഭവമറിഞ്ഞത്. സംഭവ സമയത്ത് റൂമിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല അജീഷിൻ്റെ ഭാര്യയും മക്കളും അമ്മയുമാണ് വീട്ടിൽ താമസം.വീട്ടുകാരും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News