ട്രെയിൻ യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചയാളെ ഷൊർണൂരിൽ റെയിൽവേ പോലീസ് പിടികൂടി. ഗോവ സ്വദേശിയുടെ ഫോൺ മോഷ്ടിച്ച കോഴിക്കോട്, ചേവായൂർ സ്വദേശി പ്രജീഷിനെയാണ് അറസ്റ്റ് ചെയ്തത്.
Also Read: ചെറുതുരുത്തിയിൽ കുളത്തിൽ നീന്തല്‍ പഠിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
ദീർഘദൂര യാത്രക്കിടെയാണ് ഗോവ സ്വദേശി ഭരത് പ്രകാശ് കുടുംബത്തോടൊപ്പം ഷോർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഉറക്കക്ഷീണം കാരണം റെയിൽവേ സ്റ്റേഷനിൽ മയങ്ങി. ഉറക്കം ഉണർന്നപ്പോഴാണ് ഒന്നേകാൽ ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ മോഷണം പോയ കാര്യം തിരിച്ചറിഞ്ഞത്. ഉടൻ തന്നെ റെയിൽവേ പോലീസിൽ പരാതി നൽകി. തുടർന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പരിശോധനയിൽ പ്രജീഷിന്റെ ബാഗിൽ നിന്ന് കണ്ടെത്തിയ ഫോണിന്റെ ലോക്ക് തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ പാസ്സ്‌വേർഡ് അറിയില്ല എന്നായിരുന്നു മറുപടി. പരാതിക്കാരന്റെ നമ്പറിലേക്ക് വിളിച്ചപ്പോൾ കോൾ വന്നത് പ്രജീഷിന്റെ കയ്യിലിരുന്ന ഫോണിലേക്ക്. ഇതോടെ പ്രജീഷിനെ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Also Read: വോട്ടർമാർക്ക് നൽകിയ വാഗ്ധാനങ്ങൾ പാലിക്കാനായില്ല, ചെരുപ്പ് കൊണ്ട് സ്വയം മുഖത്തടിച്ച് നഗരസഭ കൗൺസിലർ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here