മൊബൈൽ ഫോൺ മോഷ്ടാക്കൾ പൊലീസ് പിടിയിലായി

Crime

മൊബൈൽ ഫോൺ മോഷ്ടാക്കൾ പോലീസ് പിടിയിലായി. തിരുവല്ല കുട്ടപ്പുഴ മുളമൂട്ടിൽ വീട്ടിൽ 23 വയസ്സുള്ള അൽത്താഫ്, കോഴിക്കോട് വടകര സ്വദേശി ഇടവത്ത്കുന്നി വീട്ടിൽ 50 വയസ്സുള്ള അഷറഫ് എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. ഒക്ടോബർ നാലിന് വൈകീട്ട് ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തെ കടയിൽ നിന്നുമാണ് പന്ത്രണ്ടായിരം രൂപയോളം വിലവരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച് പ്രതികൾ കടന്ന് കളഞ്ഞത്.

Also Read: ‘പാർക്കിങ് ഏരിയയിൽ നിന്നും ബൈക്കെടുക്കാൻ പോയതാണ്…പക്ഷേ തിരികെ വന്നില്ല’: ചെന്നൈ എയർഷോ ദുരന്തത്തിൽ വേദനിപ്പിക്കുന്ന പ്രതികരണവുമായി യുവതി

ആലുവയിലെ ഹോട്ടൽ ജീവനക്കാരനായ ഇതര സംസ്ഥാനത്തൊഴിലാളിക്ക് ഈ മൊബൈൽ ഫോൺ 1500 രൂപയ്ക്ക് വിൽപ്പന നടത്തുകയും ചെയ്തു. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മോഷ്ടിച്ച മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു. അഷറഫിനെതിരെ വിവിധ ജില്ലകളിലായി പന്ത്രണ്ട് കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Also Read: നരനായാട്ടിന് അമേരിക്കയുടെ കൈത്താങ്ങ്; ഗാസയിലെ ആക്രമണത്തിന് വേണ്ടി ഇസ്രയേലിന് നൽകിയത് 17.9 ബില്യൺ യുഎസ് ഡോളർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News