ഇന്ത്യയില്‍ മൊബൈല്‍ താരിഫ് നിരക്കുകള്‍ വര്‍ദ്ധിക്കും ; റിപ്പോര്‍ട്ടുകള്‍ പുറത്ത്

രാജ്യത്തെ ടെലികോം കമ്പനികള്‍ മൊബൈല്‍ താരിഫുകള്‍ 20 ശതമാനം വരെ വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.ലോക് സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വര്‍ദ്ധിച്ചേക്കുമെന്നാണ്് പുറത്തുവരുന്ന വിവരം.5G അടിസ്ഥാനത്തിലായിരിക്കും താരിഫുകള്‍ പരിഷ്‌കരിച്ച് അവതരിപ്പിക്കുക.

ALSO READരവി ശാസ്ത്രിക്ക് ബിസിസിഐ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം; മികച്ച താരം ഗില്‍

ആഗോള ബ്രോക്കറേജ് സ്ഥാപനമായ സി.എല്‍.എസ്.എയുടെ റിപ്പോര്‍ട്ടില്‍ 2024 താരിഫ് വര്‍ദ്ധനയുടെ വര്‍ഷമായിരിക്കുമെന്ന് സൂചിപ്പിക്കുന്നുണ്ട്.2024 ന്റെ പകുതിയോടെ തന്നെ പ്രതിമാസ പ്ലാനുകള്‍ക്ക് നിലവിലത്തേക്കാള്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും. മൊബൈല്‍ താരിഫുകളില്‍ അവസാനമായി വര്‍ദ്ധനവുണ്ടായത് 2021-ലായിരുന്നു. എന്നാല്‍ ചില സര്‍ക്കിളുകളില്‍ പ്രീപെയ്ഡ് മേഖലയില്‍ കമ്പനികള്‍ താരിഫ് പരിഷ്‌കരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News