ട്രെയിന്‍ യാത്രികന്റെ മൊബൈല്‍ മോഷ്ടിച്ചു; വില്‍ക്കാന്‍ ശ്രമിച്ച പ്രതിയുടെ പിതാവ് പിടിയില്‍

CRIME

ട്രെയിന്‍ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ പ്രതിയുടെ പിതാവ് പൊലീസിന്റെ പിടിയിലായി. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ വില്‍പന നടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാളെ പിടികൂടിയത്. താനെ സ്വദേശിയായ ട്രെയിന്‍ യാത്രക്കാരന്റെ 75,000 രൂപ വില വരുന്ന ഐഫോണ്‍ മോഷ്ടിച്ച കേസില്‍ കോഴിക്കോട് പന്നിയങ്കര സ്വദേശി ഹാരിസാണ് റെയില്‍വേ പൊലീസിന്റെ പിടിയിലായത്. ഹാരിസിന്റെ മകന്‍ ഷാഹുലാണ് ഐ ഫോണ്‍ മോഷ്ടിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. യുവാവ് ബൈക്ക് മോഷണ കേസില്‍ കോഴിക്കോട് സബ് ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്. ഷാഹുല്‍ പിതാവിനെ മൊബൈല്‍ ഫോണ്‍ വില്‍ക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു.

ALSO READ: സീതാറാം യെച്ചൂരി ഭവന്‍ നാടിന് സമര്‍പ്പിച്ചു; എസ്ഡിപിഐ പിന്തുണയില്‍ കോണ്‍ഗ്രസ് നയം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി

സംശയത്തെ തുടര്‍ന്ന് മൊബൈല്‍ ഷോപ്പുടമ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് റെയില്‍വേ പൊലീസ് സ്ഥലത്തെത്തി ഹാരിസിനെ പിടികൂടി. ഈ മാസം 12 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പുലര്‍ച്ചെ മൂന്നുമണിയോടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ വരാവല്‍ എക്സ്പ്രസിലാണ് മോഷണം നടന്നത്. യാത്രക്കാരനായ മഹാരാഷ്ട്ര താനെ സ്വദേശി കേതന്‍ സഞ്ചയ് കുല്‍ക്കര്‍ണിയുടെ 75,000 രൂപവിലവരുന്ന ഐഫോണ്‍ 15 പ്ലസ് മൊബൈല്‍ ഫോണ്‍ ഉറക്കത്തിനിടെ ഷാഹുല്‍ മോഷ്ടിച്ചു. മൊബൈല്‍ നഷ്ടപ്പെട്ട കേതന്‍ ഉടന്‍ റെയില്‍വേ പൊലീസിനെ വിവരമറിയിച്ച് ഇമെയിലില്‍ വഴി പരാതി നല്‍കി. ഹാരിസിനെ കാസര്‍കോട് റെയില്‍വേ പൊലീസിന് കൈമാറി. കാസര്‍ഗോഡ് റെയില്‍വേ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കോഴിക്കോട് നിന്ന് മോഷണ കേസില്‍ കൂട്ടുപ്രതിയായ പിതാവ് ഹാരിസ് പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News