മിഷൻ അരിക്കൊമ്പൻ; മോക്ഡ്രിൽ ഇന്ന്

അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികള്‍ വേഗത്തിലാക്കി വനം വകുപ്പ്‌. ആനയെ എങ്ങോട്ട്‌ മാറ്റണം എന്നതും എന്ന്‌ മാറ്റും എന്നതും വനം വകുപ്പ്‌ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്‌. ദൗത്യത്തിന്‌ മുന്നോടിയായി ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ 2.30ന്‌ മോക്‌ഡ്രില്‍ നടത്തും. പോലീസ്‌, ഫയര്‍ഫോഴ്‌സ്‌, റവന്യൂ, ആരോഗ്യം, മോട്ടോര്‍ വാഹനം തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തിയുള്ള മോക്‌ഡ്രിലാണ്‌ ഇന്ന്‌ നടക്കുക. ഓരോരുത്തരും ചെയ്യേണ്ട ജോലികളും, നില്‍ക്കേണ്ട സ്‌ഥലവും വിവരിച്ചു നല്‍കും. ദൗത്യമേഖലയായ സിമന്റ്‌ പാലത്തിനും, 301 കോളനിക്കും സമീപത്തായി അരിക്കൊമ്പന്‍ കഴിഞ്ഞ ഒരാഴ്‌ചയായി തുടരുന്നുണ്ട്‌. ഡോക്‌ടര്‍ അരുണ്‍ സക്കറിയയും ഇന്ന്‌ ചിന്നക്കനാലില്‍ ഉണ്ടാവും. ദൗത്യത്തിനായി വയനാട്ടില്‍ നിന്നുള്ള പ്രത്യേകസംഘവും മൂന്നാറിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News