പുതുപ്പള്ളിയില്‍ മോക്ക് പോളിംഗ് ആരംഭിച്ചു, രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങും

പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി മണ്ഡലത്തിലെ 182 ബൂത്തുകളും സജ്ജം. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് ഉണ്ടാകും. തെരഞ്ഞെടുപ്പ് നടപടികൾ കളക്‌ട്രേറ്റിലെ കൺട്രോൾറൂമിലൂടെ തത്സമയം നിരീക്ഷിച്ചുവരികയാണ്.

രാവിലെ ആറു മണിയോടെ മോക് പോൾ ആരംഭിച്ചിരുന്നു.  ഏറ്റവും കുറഞ്ഞത് 50 വോട്ടുകളാണ് മോക് പോളിൽ രേഖപ്പെടുത്തുക. മോക് പോളിംഗ് കഴിഞ്ഞ് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും വി.വി. പാറ്റിലെ സ്‌ളിപ്പുകളുടെ എണ്ണവും തുല്യമാണെന്ന് ഉറപ്പാക്കും. വോട്ടിംഗ് യന്ത്രങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്നുറപ്പാകുന്നതോടെ യഥാര്‍ത്ഥ വോട്ടിംഗ് ആരംഭിക്കും.

ALSO READ: പുതുപ്പള്ളി ഇന്ന് വിധിയെ‍ഴുതും, വോട്ടര്‍മാര്‍ ബൂത്തിലേക്ക് എത്തിത്തുടങ്ങി

മണ്ഡലത്തില്‍ ആകെ 10 പിങ്ക് ബൂത്തുകളാണുള്ളത്. പൂര്‍ണമായും സ്ത്രീകള്‍ നിയന്ത്രിക്കുന്ന ബൂത്തുകളെയാണ് പിങ്ക് ബൂത്തെന്ന് വിശേഷിപ്പിക്കുന്നത്.

ALSO READ: വ്യാജ സര്‍ട്ടിഫിക്കറ്റിൽ ആറ് വര്‍ഷം ഡോക്ടറായി ജോലി; പിടികൂടിയ സ്വദേശിയെ പിരിച്ചുവിടാന്‍ കുവൈറ്റ് സുപ്രിം കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here