രാജ്യത്തെ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ സൗകര്യങ്ങളുടെ തയ്യാറെടുപ്പുകൾ വിലയിരുത്താനുള്ള മോക്ഡ്രിൽ ഇന്നും തുടരും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് രാജ്യവ്യാപകമായി മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്.
ഓരോ സംസ്ഥാനങ്ങളിലും ആരോഗ്യമന്ത്രിമാർ ആശുപത്രികളിൽ നേരിട്ടെത്തി തയാറെടുപ്പുകൾ വിലയിരുത്തണമെന്നും നിർദേശമുണ്ട്. അതേ സമയം കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളാണ് പുതിയ വ്യാപനത്തിന്‍റെ കാരണങ്ങളിലൊന്നെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. പരിശോധന കുറഞ്ഞതും പുതിയ വകഭേദങ്ങള്‍ കണ്ടെത്തുന്നതും വ്യാപനത്തിന്‍റെ കാരണങ്ങളെന്നും ഐ.എം.എ പറയുന്നു.
അതേസമയം, കഴിഞ്ഞ ദിവസവും രാജ്യത്തെ കൊവിഡ് കണക്കുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി. 5880 കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗികളുടെ എണ്ണം 35000 കവിഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here