‘നിങ്ങള്‍ക്ക് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഏറ്റവും മോശം സ്ഥലം’; ശക്തമായ തിരയില്‍ ഒഴുക്കില്‍പ്പെട്ട് കടലിലേക്ക് വീഴുന്ന മോഡല്‍; വീഡിയോ

അപകടകരമായ സ്ഥലങ്ങളില്‍ നിന്നുള്ള ഫോട്ടോഷൂട്ട് അപ്രതീക്ഷിതമായി അപകടങ്ങള്‍ വിളിച്ചു വരുത്താറുണ്ട്. അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഇത്തരത്തിലൊരു വീഡിയോ ഇതിന്റെ ഭീകരത കാണിക്കുന്നു. വീഡിയോ പങ്കുവച്ച് കൊണ്ട് shayla.welch ഇങ്ങനെ കുറിച്ചു. ‘തെറ്റിപ്പോയ ഫോട്ടോഷൂട്ട്, മോഡലിങ്ങിനിടെ കേറ്റ് വീണപ്പോള്‍ ഞാനെടുത്ത വീഡിയോ’എന്നാണ്.

also read: എനിക്ക് പറ്റില്ല വേറെ ആരെയെങ്കിലും നോക്കാൻ ഞാൻ ചേട്ടനോട് പറഞ്ഞു; ധ്യാൻ ശ്രീനിവാസൻ

‘സെപ്തംബര്‍ 10 ന് കേറ്റും ഞാനും @നൊപ്പം CAയിലെ പാലോസ് വെര്‍ഡെസില്‍ ഒരു ഫോട്ടോഷൂട്ടിന് പോയി. ഫോട്ടോഷൂട്ടിന്റെ അവസാനം കേറ്റ് കടല്‍ വെള്ളത്തോട് ചേര്‍ന്ന് കുറച്ച് ഫോട്ടോകള്‍ എടുക്കാന്‍ തീരുമാനിച്ചു. ഈ സമയം വരെ, വലിയ തിരകളൊന്നും ഉണ്ടായിരുന്നില്ല, അതുകൊണ്ട് തന്നെ അവള്‍ താഴേക്ക് ഇറങ്ങി. അപ്പേള്‍ ഒരു വലിയ തിര അവളുടെ പുറകില്‍ വന്നു, അവളെ അടിച്ചെടുത്തു, ഭാഗ്യത്തിന് അവള്‍ ഒരു ഗുഹയിലേക്ക് തള്ളിവീണു. കുറച്ച് മിനിറ്റുകള്‍ കേറ്റിനെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. അവളുടെ വസ്ത്രം എവിടെയെങ്കിലും കുടിങ്ങിയതായി തോന്നി. ഈ സമയം ഞാന്‍ ഷൂട്ട് നിര്‍ത്തി. ആളുകള്‍ എന്നോട് കടലില്‍ ചാടരുതെന്ന് പറഞ്ഞു. പൊലീസിനെ വിളിച്ചു. ഉടനെ ഹെലികോപ്റ്റര്‍ വന്നു. അവരുടെ സഹായത്തോടെ കേറ്റ് ഒരു കുഴപ്പവുമില്ലാതെ ഗുഹയില്‍ നിന്നും പുറത്ത് എത്തിച്ചു.അവള്‍ക്ക് ചെറിയ പോറലുകള്‍ മാത്രം പറ്റി. എങ്കിലും അന്ന് വലിയൊരു പാഠം പഠിച്ചു.’

also read: 10 ലക്ഷം രൂപ പിഴ, പുതിയ സിം കാര്‍ഡ് നിയമങ്ങൾ കടുപ്പിച്ച് ടെലികോം വകുപ്പ്

കടലിലേക്ക് വീഴുന്ന കേറ്റിനെ പിന്നെ വീഡിയോയില്‍ കാണിക്കുന്നില്ല. വീഡിയോയ്ക്ക് ഒപ്പം പങ്കുവച്ച കുറിപ്പിലാണ് കേറ്റിന്റെ അതിസാഹസികമായ രക്ഷപ്പെടല്‍ കുറിച്ചിരിക്കുന്നത്. വീഡിയോ കണ്ട പലരും മോഡല്‍ വലിയ ഭാഗ്യവതിയാണെന്നും ചിലര്‍ വീഡിയോ കണ്ട് വിശ്വസിക്കാനായില്ലെന്ന് കുറിച്ചു.”നിങ്ങള്‍ക്ക് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഏറ്റവും മോശം സ്ഥലങ്ങളില്‍ ഒന്നാണിത്,” എന്നായിരുന്നു മറ്റ് ചിലര്‍ കുറിച്ച കമന്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News