കാമുകന് വേണ്ടി ഒരു മാസത്തിനിടയില്‍ 35 കിലോ ഭാരം കൂട്ടി; പിന്നാലെ ലഭിച്ചത് ‘തേപ്പ്’

പ്രണയത്തിന് കണ്ണും മൂക്കും ഒന്നുമില്ല. പ്രണയം അന്ധമാണ്. അങ്ങനെ പ്രണയത്തെ പല തരത്തില്‍ നമ്മളൊക്കെ വിശേഷിപ്പിക്കാറുണ്ടല്ലോ. അത്തരത്തില്‍ കാമുകന്റെ വാക്ക് വിശ്വസിച്ച ഒരു യുവതിയുടെ ദയനീയ അവസ്ഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചൈനയില്‍ മോഡലായിരുന്ന സെങ് എന്ന യുവതി തന്റെ കാമുകന്റെ സന്തോഷത്തിനായി ഒരു മാസത്തിനിടയില്‍ 35 കിലോ ശരീരഭാരമാണ് കൂട്ടിയത്.

മോഡല്‍ ആയതിനാല്‍ യുവതി ശരീരഭാരം മുമ്പ് നിയന്ത്രിച്ചിരുന്നു. മോഡലിങ് ഏജന്‍സിയുടെ ആവശ്യപ്രകാരം ശരീരഭാരം 50 കിലോ ആയിട്ടാണ് യുവതി നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ കാമുകന് തടിച്ച പെണ്‍കുട്ടികളെയാണ് ഇഷ്ടമെന്ന് അറിഞ്ഞപ്പോള്‍ പിന്നെ ഒന്നും ചിന്തിക്കാതെ ഒറ്റയടിക്ക് യുവതി 35 കിലോ കൂട്ടി. എന്നാല്‍ ശരീര ഭാരം കൂട്ടിയതോടെ യുവതിയുടെ ജോലി നഷ്ടമായി. കൂടാതെ ശരീരഭാരം കൂടിയതിനാല്‍ നിരവധി ആരോഗ്യ പ്രശ്നങ്ങളും യുവതിയ്ക്ക് പിടിപെട്ടു.

READ ALSO:പെരുമ്പാവൂരിലെ ലൈംഗികാതിക്രമം; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

അവസാനം യുവതിയോട് ശരീരഭാരം കൂട്ടാന്‍ പറഞ്ഞ കാമുകന്‍ കാലുമാറി. സെങ് തന്റെ ദുരവസ്ഥ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. കാമുകന്റെ ചാറ്റ് സഹിതം യുവതി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. തടി കൂടിയ ശേഷം കാമുകിക്ക് തീരെ സ്ഥിരതയില്ല എന്നു കുറ്റം പറഞ്ഞാണ് കാമുകന്‍ യുവതിയെ ഉപേക്ഷിക്കുന്നത്.

തന്നെ കാമുകന്‍ ഉപോക്ഷിച്ചതില്‍ തനിക്ക് പ്രശ്നമില്ലെന്നും എന്നാല്‍ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കരുതെന്നും യുവതി പറഞ്ഞു. യുവതിയുടെ അനുഭവകഥയ്ക്ക് സോഷ്യല്‍മീഡിയയില്‍ നിന്ന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

READ ALSO:സഹകരണ സംഘം തട്ടിപ്പ് കേസ്; വി എസ് ശിവകുമാര്‍ മൂന്നാം പ്രതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News