മുൻ മോഡൽ ഹോട്ടലിൽ വെടിയേറ്റ് മരിച്ചു; മുംബൈയിൽ കൊല്ലപ്പെട്ടത് കാമുകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി

മുംബൈയിൽ മുൻ മോഡൽ ഹോട്ടലിൽ വെടിയേറ്റ് മരിച്ചു. ഗുരുഗ്രാം സ്വദേശിയായ 27 വയസുകാരി ദിവ്യ പഹൂജയാണ് കൊല്ലപ്പെട്ടത്. മുൻ മോഡൽ കൂടിയായ യുവതി കൊലപാതകക്കേസിൽ പ്രതിയും, കേസിൽ ജാമ്യത്തിലിറങ്ങി കഴിയുകയുമായിരുന്നു.

ചൊവ്വാഴ്ചയാണ് ഗുരുഗ്രാമിൽ ഒരു ഹോട്ടലിൽ വെച്ച് ദിവ്യ കൊല്ലപ്പെട്ടത്. ദില്ലിയിലെ വ്യവസായിയായ അഭിജിത് സിങ്ങാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ദിവ്യയുടെ സഹോദരി പോലീസിൽ നൽകിയ പരാതിയിലുള്ളത്. അഭിജിത്തിനൊപ്പം വീട്ടിൽ നിന്നും പോയ ദിവ്യ ചൊവ്വാഴ്ച രാവിലെ വരെ തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും സഹോദരി പരാതിയിൽ പറയുന്നു. പിന്നീട് ദിവ്യയെ വിളിച്ച കിട്ടാതായപ്പോൾ അഭിജിത് സിംഗിനെ വിളിച്ചെങ്കിലും അയാൾ സംസ്സാരിക്കാൻ കൂട്ടാക്കിയില്ലെന്നും പരാതിയിൽ പറയുന്നു. ഗുണ്ടാനേതാവായ സന്ദീപ് ഗഡോലി കൊല്ലപ്പെട്ട കേസുമായി ദിവ്യയുടെ മരണത്തിന് ബന്ധമുണ്ടെന്നും സഹോദരി പരാതിയിൽ ആരോപിക്കുന്നു.

Also Read; കൊപ്രാകളത്തിൽ നാല് ദിവസം കിടന്നു, ആരും അന്വേഷിച്ചില്ല, മാനസികമായി തകർന്നതോടെ ആത്മഹത്യയുടെ വക്കിലെത്തി; ദുരിത ജീവിതം വിവരിച്ച് നടി ബീന കുമ്പളങ്ങി

അതേസമയം അഭിജിത് സിങ്ങും മറ്റ് നാലുപേരും ചേർന്ന് ഒരു മൃതദേഹം തുണിയിൽ പൊതിഞ്ഞ് കാറിൽ നിന്നും വലിച്ചിറക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ഇവരിൽ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്.

ദിവ്യയുടെ കാമുകനായിരുന്ന ഗുണ്ടാനേതാവ് സന്ദീപ് ഗഡോലി വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 2016 ഫെബ്രുവരി ഏഴിനായിരുന്നു. മുംബൈയിലെ ഒരു ഹോട്ടലിൽ ഇരുവരും ഒരുമിച്ചുള്ളപ്പോഴാണ് ഹരിയാന പോലീസ് മുറിയില്‍ കടന്നു കയറി സന്ദീപിനു നേരെ വെടിയുതിര്‍ത്തത്. സന്ദീപ് തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചതിനാൽ സ്വയം പ്രതിരോധിച്ചുവെന്നതായിരുന്നു പൊലീസിന്റെ വാദം. എന്നാൽ സന്ദീപിന്റെ കൈയിൽ ആയുധങ്ങളൊന്നുമില്ലായിരുന്നുവെന്നും പ്രകോപനമില്ലാതെ പൊലീസ് വെടിവെയ്ക്കുകയായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസിലായി.

Also Read; ഓൺലൈൻ ഗെയിമിനിടെ വിര്‍ച്വലായി കൂട്ട ബലാത്സംഗത്തിനിരയായെന്ന് പതിനാറുകാരിയുടെ പരാതി, ലോകത്തിലെ തന്നെ ആദ്യത്തെ കേസ്

സന്ദീപിന്റെ ശത്രുവായ ബിന്ദര്‍ ഗുജ്ജാര്‍ ഹരിയാന പൊലീസിന്റെ സഹായത്തോടെ ഇയാളെ വകവരുത്തിയതാണെന്നും, സന്ദീപിനെ കുടുക്കാന്‍ ദിവ്യയെ ഹണി ട്രാപ്പായി ഉപയോഗിച്ചതാണെന്നും പിന്നീടുണ്ടായ അന്വേഷണത്തിൽ തെളിഞ്ഞു. സന്ദീപിനെ കൊല്ലാന്‍ സഹായിച്ചതിന് 18-ാം വയസ്സില്‍ ദിവ്യ ജയിലിലായി. സംഭവത്തിൽ കഴിഞ്ഞവർഷമാണ് ദിവ്യ ജാമ്യത്തിലിറങ്ങിയത്. ദിവ്യയുടെ മൃതദേഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൃതദേഹവും സംഭവത്തിലെ മറ്റ് പ്രതികളേയും കണ്ടെത്താനുളള ശ്രമത്തിലാണ് പോലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News