വാങ്കഡെയുടെ സ്ഥിരം ഇരകള്‍ സെലിബ്രിറ്റികള്‍; തന്നെ കുടുക്കിയത് മാധ്യമശ്രദ്ധ ലഭിക്കാന്‍; ആരോപണവുമായി മോഡല്‍

നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ മുന്‍ തലവന്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ മോഡല്‍ രംഗത്ത്. കോര്‍ഡെലിയ ക്രൂയ്സ് ആഡംബരക്കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനൊപ്പം അറസ്റ്റിലായ മുന്‍മുന്‍ ധമേച്ചയാണ് വാങ്കഡെയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മാധ്യമശ്രദ്ധ ലഭിക്കാനാണ് മോഡലായ തന്നെ കേസില്‍ കുടുക്കിയതെന്ന് മുന്‍മുന്‍ ധമേച്ച ആരോപിച്ചു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍മുന്‍ ധമേച്ചയുടെ പ്രതികരണം.

Also Read- ’30 ലക്ഷം വിലവരുന്ന റോളക്‌സ് ഡേറ്റോണ വാച്ച് മോഷ്ടിച്ചു’; സമീര്‍ വാങ്കഡെയെ പ്രതിരോധത്തിലാക്കി വെളിപ്പെടുത്തല്‍

മാധ്യമശ്രദ്ധ ലഭിക്കാനായി മാത്രം തന്നെപ്പോലെ നിരവധി പേരെയാണ് വാങ്കഡെ കള്ളക്കേസില്‍ കുടുക്കിയതെന്ന് മുന്‍മുന്‍ ധമേച്ച പറഞ്ഞു. മോഡലുകളും സെലിബ്രിറ്റികളുമാണ് വാങ്കഡെയുടെ സ്ഥിരം ഇരകള്‍. അത്തരം കേസുകള്‍ക്ക് വലിയ മാധ്യമശ്രദ്ധ ലഭിക്കുമെന്നു മനസിലാക്കിയാണ് ഇത്തരമൊരു നീക്കം. സമീര്‍ അധികാരത്തിലുണ്ടായിരുന്ന ആളായതുകൊണ്ട് ഭയന്നാണ് ഇതുവരെ വിവരങ്ങള്‍ വെളിപ്പെടുത്താതിരുന്നത്. സി.ബി.ഐ അദ്ദേഹത്തിനെതിരെ കേസെടുത്തതോടെ ഇനി സത്യം വെളിപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് താനെന്നും മുന്‍മുന്‍ ധമേച്ച പറഞ്ഞു.

Also Read- മുംബൈയില്‍ നാല് ഫ്‌ളാറ്റുകള്‍, ഏക്കര്‍ കണക്കിന് ഭൂമി, റോളക്‌സ് വാച്ച്; സമീര്‍ വാങ്കഡെയ്ക്ക് വരുമാനത്തില്‍ കവിഞ്ഞ സ്വത്തെന്ന് കണ്ടെത്തല്‍

കേസില്‍ തനിക്കു വേണ്ടി ഹാജരായ അഭിഭാഷകനെ മാറ്റാനും വാങ്കഡെ ആവശ്യപ്പെട്ടതായി മുന്‍മുന്‍ ധമേച്ച പറഞ്ഞു. ചില അഭിഭാഷകരുടെ പേരുകള്‍ വാങ്കഡെ നിര്‍ദേശിച്ചു. അവരെ കേസ് ഏല്‍പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ നേരത്തെ നിശ്ചയിച്ച അഭിഭാഷകനുമായി
മുന്നോട്ടുപോകുമെന്നാണ് താന്‍ പറഞ്ഞത്. നിലപാട് വ്യക്തമാക്കിയിട്ടും വാങ്കഡെ പിന്മാറാന്‍ തയ്യാറായില്ല. അഭിഭാഷകനെ മാറ്റാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നെന്നും മുന്‍മുന്‍ ധമേച്ച പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News