പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ 2023- 24 അധ്യയന വര്‍ഷം സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും നടത്തിയ യൂത്ത്/ മോഡല്‍ പാര്‍ലമെന്റ് മത്സരങ്ങളുടെ വിജയികള്‍ പങ്കെടുക്കുന്ന മോഡല്‍ പാര്‍ലമെന്റും സംസ്ഥാനതല ബെസ്റ്റ് പാര്‍ലമെന്റേറിയന്‍ ക്യാമ്പും ജനുവരി 13, 14, 15 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. തിങ്കളാഴ്ച രാവിലെ 9.30 ന് സെക്രട്ടേറിയറ്റിലെ പഴയ നിയമസഭ ഹാളില്‍ വച്ച് മോഡല്‍ പാര്‍ലമെന്റിന്റെ റിപ്പീറ്റ് പെര്‍ഫോമന്‍സും 11 മണിക്ക് അനുമോദന സമ്മേളനവും നടക്കും.
അനുമോദന സമ്മേളനം പാര്‍ലമെന്ററികാര്യ മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ തിരുവനന്തപുരം എംഎല്‍എ അഡ്വ. ആന്റണി രാജു അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, ഡോ. ശശി തരൂര്‍ എംപി, മേയര്‍ ആര്യ രാജേന്ദ്രന്‍, പാര്‍ലമെന്ററികാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി, എസ്ആര്‍ ശക്തിധരന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
തുടര്‍ന്ന് നടക്കുന്ന ബെസ്റ്റ് പാര്‍ലമെന്റേറിയന്‍ ക്യാമ്പില്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍, എഎ റഹിം എംപി, കേരള സര്‍വകലാശാല മുന്‍ പ്രോ-വൈസ് ചാന്‍സലര്‍ ഡോ.ജെ പ്രഭാഷ്, പ്രശസ്ത ഭരതനാട്യം നര്‍ത്തകി ഡോ. രാജശ്രീ വാര്യര്‍, മാധ്യമപ്രവര്‍ത്തക കെകെ ഷാഹിന, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ മനോരോഗ വിദഗ്ധന്‍ ഡോ. അരുണ്‍ ബി നായര്‍, മലയാളം മിഷന്‍ മുന്‍ മേധാവി ഡോ.സുജ സൂസന്‍ ജോര്‍ജ്, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി മനോഹരന്‍ നായര്‍, അഡ്വ. പ്രദീപ് പാണ്ടനാട്, തിരുവനന്തപുരം ജോയിന്റ് എക്സൈസ് കമ്മീഷണര്‍ ബി രാധാകൃഷ്ണന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ക്യാമ്പ് 15ന് വൈകിട്ട് സമാപിക്കുമെന്ന് ഇന്‍സ്റ്റ്യൂട്ട് ഡയറക്ടര്‍ ജനറല്‍ ഡോ. ബിവീഷ് യുസി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here