മോഡൽ റെസിഡൻഷ്യൽ സ്കൂൾ: അഞ്ചാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേക്ക് 2024-25 അധ്യയന വർഷത്തെ അഞ്ചാം ക്ലാസ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ മാർച്ച് 16 രാവിലെ 10 മുതൽ 12 വരെ നടത്തും. രക്ഷിതാക്കളുടെ കുടുംബ വാർഷിക വരുമാനം 2,00,000 രൂപയോ അതിൽ കുറവുള്ളതോ ആയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

Also read:തിരുവനന്തപുരത്ത് തൊഴിൽ നിഷേധത്തിനെതിരെ പരാതിയുമായി ചുമട്ടുതൊഴിലാളികൾ

അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 20. അപേക്ഷകൾ www. stmrs.in വെബ്‌സൈറ്റിൽ ഓൺലൈനായി സമർപ്പിക്കണമെന്ന് ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ അറിയിച്ചു. പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസ്, നെടുമങ്ങാട്, വാമനപുരം, കാട്ടാക്കട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളെ സമീപിക്കാവുന്നതാണ്. ഫോൺ :0472-2812557.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News