‘കേരളത്തിലെ ആളുകൾക്ക് ലൈംഗിക ദാരിദ്ര്യം’; മോശം കമന്റുകൾ ഇടുന്നത് കൂടുതലും സ്ത്രീകൾ: തുറന്ന് പറഞ്ഞ് മോഡൽ ശ്രീലക്ഷ്മി സതീഷ്

മഞ്ഞ സാരി ഉടുത്ത് ഫോട്ടോഷൂട്ട് നടത്തിയതിന് പിന്നാലെ വൈറലായ ആളാണ് മോഡൽ ശ്രീലക്ഷ്മി സതീഷ്. വീഡിയോകൾ വൈറലായതിനു പിന്നാലെ സംവിധായകൻ രാം ഗോപാൽ വർമ തന്റെ സിനിമയിലേക്ക് ക്ഷണിച്ചുകൊണ്ട് ട്വീറ്റ് ഇട്ടിരുന്നു. എന്നാൽ ഇതിലൊരു തീരുമാനത്തിലേക്ക് ശ്രീലക്ഷ്‌മി എത്തിയിട്ടില്ല.

ALSO READ: പലസ്തീന് രണ്ടുകോടി ഡോളര്‍ സഹായധനം നല്‍കാന്‍ ഉത്തരവിട്ട് യുഎഇ

വൈറൽ ഫോട്ടോഷൂട്ട് വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും മെസേജുകളുമാണ് ശ്രീലക്ഷ്‌മിക്ക് വന്നത്. അതിൽ മോശവും നല്ലതുമായ നിരവധി കമെന്റുകളുണ്ടെന്ന് ശ്രീലക്ഷ്‌മി പറയുന്നു. ഇപ്പോഴിതാ വീഡിയോയ്ക്ക് താഴെ വന്ന ചില മോശം കമന്റുകളെപ്പറ്റി തുറന്ന് പറയുകയാണിവർ. കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്ര്യമെന്നേ ഇതിനെ പറയൂ. കൂടുതലും സ്ത്രീകളാണ് മോശം കമന്റുകളിട്ടു കണ്ടത്. തന്റെ ശരീരത്തിൽ താൻ കോൺഫിഡന്റാണെന്നും അത് അങ്ങനെ തന്നെ ആയിരിക്കണമെന്നാണ് ആഗ്രഹമെന്നുമാണ് ശ്രീലക്ഷ്‌മി പറയുന്നത്.

ALSO READ: സരയു നദിയിലിറങ്ങി യുവതിയുടെ ഡാൻസ്; പിന്നാലെ പൊലീസ് കേസ്

കമന്റ് സെക്ഷൻ ഓഫ് ചെയ്‌താലും ചില പേജുകളിൽ ആ ഫോട്ടോ വരാറുണ്ട്. വായിക്കാൻ പോലും പറ്റാത്ത കമന്റുകളാണ് അതിൽ ചിലർ ഇടുന്നത്.വീഡിയോ ഇടാൻ തുടങ്ങിയതിനു ശേഷം ചില ബന്ധുക്കലും അച്ഛന്റെ കൂട്ടുകാരും താൻ ഇത്തരത്തിലുള്ളൊരു പെൺകുട്ടിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞെന്നും ഇവരോടൊന്നും താൻ ഒരു മറുപടിയും പറയേണ്ടതില്ലെന്നും ശ്രീലക്ഷ്‌മി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News