വസ്ത്രധാരണ രീതി; ഉര്‍ഫി ജാവേദിന് പ്രവേശനം വിലക്കി റെസ്റ്റോറന്‍റ്

ഫാഷന്‍ സെന്‍സ് കൊണ്ട്  പ്രശസ്തയായ ബോളിബുഡ് മോഡലും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന ഉര്‍ഫി ജാവേദിനെ വിലക്കി മുംബൈയിലെ റെസ്റ്റോറന്‍റ്. ഉര്‍ഫി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ തന്‍റെ ആരാധകരെ അറിയിച്ചത്.

തന്‌റെ വസ്ത്രധാരണവും ഫാഷന്‍ സെന്‍സും  ഇഷ്ടപ്പെടാത്തതിനാലാണ് റെസ്റ്റോറന്‍റ്  വിലക്കേര്‍പ്പെടുത്തിയതെന്ന്  അവര്‍  ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു

“എന്താണിത്, ഇത് 21ാം നൂറ്റാണ്ട് തന്നെയല്ലേ മുംബൈ?!?!.. ഇന്ന് എനിക്ക് ഒരു റെസ്റ്റോറന്‍റ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. എന്‍റെ ഫാഷന്‍ താത്പര്യങ്ങളോട് നിങ്ങള്‍ക്ക് വിയോജിക്കാം, പക്ഷെ എന്നോട് പെരുമാറേണ്ട വിധം ഇങ്ങനെയല്ല. അഥവാ വിയോജിപ്പുകളോട് ഈ വിധത്തിലാണ് നിങ്ങള്‍ പെരുമാറുന്നതെങ്കില്‍ അങ്ങനെ തന്നെ അത് പറയണം, അല്ലാതെ മുടന്തന്‍ ന്യായങ്ങള്‍ പറയരുത്. സൊമാറ്റോയും മുംബൈ നഗരവും ഇക്കാര്യം പരിശോധിക്കണം” – ഉര്‍ഫി കുറിച്ചു. വിഷയത്തില്‍  താരത്തെ പിന്തുണച്ച് നിരവധി പേരാണ് ഇപ്പോള്‍ രംഗത്ത് വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News