സ്‌നോബാൾ എന്ന കോഡിൽ മയക്കുമരുന്ന് വിറ്റു, രാത്രി ലിഫ്റ്റ് ചോദിച്ച് നേരെ ഓയോ റൂമിലേയ്ക്ക്; ഒടുവിൽ പിടിയിൽ

കൊച്ചിയിൽ ‘റേവ് പാർട്ടി”കൾക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാനകണ്ണിയായ മോഡൽ എക്സൈസിന്റെ പിടിയിൽ. ചേർത്തല അർത്തുങ്കൽ നടുവിലപറമ്പിൽ വീട്ടിൽ റോസ് ഹെമ്മ (ഷെറിൻ ചാരു-29) ആണ് എം.ഡി.എം.എയുമായി എക്സൈസിന്റെ പിടിയിലായത്. സ്‌നോബാൾ എന്ന കോഡിലാണ് ഇവർ മയക്കുമരുന്ന് വിറ്റിരുന്നത്.

ഹെമ്മയിൽ നിന്ന് എക്‌സൈസ് 1.90 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. എറണാകുളം എൻഫോഴ്‌സ്‌മെന്റ് അസി. കമ്മിഷണർ ബി. ടെനിമോന്റെ മേൽനോട്ടത്തിലുള്ള സ്‌പെഷ്യൽ ആക്ഷൻ ടീമാണ് ഇവരെ പിടികൂടിയത്.

മയക്കുമരുന്നമായി പുറത്തിറങ്ങുന്ന ഹെമ്മ ഉപഭോക്താക്കളുടെ വാഹനങ്ങളിൽ ലിഫ്റ്റ് വാങ്ങിയാണ് യാത്ര ചെയ്തിരുന്നത്. മറ്റാരുടെയെങ്കിലും ഫോണിലായിരിക്കും ലഹരിയിടപാട് ഉറപ്പിക്കുക. ഓയോ റൂമെടുക്കുന്നതും ഇങ്ങനെ തന്നെ.

കൊച്ചിയിലെ ഓയോ റൂമിൽ നിന്ന് ഹെമ്മയുടെ പ്രധാന ഇടനിലക്കാരൻ പിടിയിലായതോടെയാണ് ഇവരെക്കുറിച്ച് അന്വേഷണ സംഘത്തിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഹെമ്മയുടെ സംഘത്തിൽ പ്രവർത്തിച്ചിരുന്നവരെ വൈകാതെ പിടികൂടുമെന്ന് എക്സൈസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News