‘മോദിഭരണം വർഗീയതക്കുമാത്രമല്ല അഴിമതിക്കും ലൈസെൻസ് നൽകുന്നതാണ്’: എം എ ബേബി

തെളിവുകളുള്ള കുറ്റകൃത്യം ചെയ്ത മോദിയും കൂട്ടരും അക്കൗണ്ടബിൾ ആകുന്നില്ലെന്നും,മോദിഭരണം വർഗീയതക്കുമാത്രമല്ല അഴിമതിക്കും ലൈസെൻസ് നൽകിയെന്നു സി പി ഐ (എം ) പോളിറ്റ്ബ്യുറോ അംഗം എം എ ബേബി പറഞ്ഞു. കൊല്ലത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി എം. മുകേഷിൻ്റെ വിജയത്തിനായി “ലെറ്റ് ലെഫ്റ്റ് ലീഡ് “എന്നപേരിൽ ഇടത് യുവജന-വിദ്യാർത്ഥി സംഘടനകൾ സംഘടിപ്പിച്ച യൂത്ത് അസംബ്ലിയിലും സാംസ്കാരിക മുന്നണിയുടെ സംഗമവും ഉദ്ഘടാനം ചെയ്യുകയായിരുന്നു അദ്ദേഹം.

Also read:പത്തനംതിട്ടയിൽ വിവിധ രാഷ്ട്രീയ പാർട്ടികളോടുള്ള ബന്ധം ഉപേക്ഷിച്ച് 32 കുടുംബങ്ങൾ സിപിഐഎമ്മിൽ ചേർന്നു

തെളിവുകളുള്ള കുറ്റകൃത്യം ചെയ്ത നരേന്ദ്ര മോദിയും കൂട്ടരും അക്കൗണ്ടബിൾ ആകുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യാത്തത് ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ബാലാരിഷ്ടതയാണെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി യുവജന വിദ്യാർത്ഥികളുടെ യൂത്ത് അസംബ്ലി ഉദ്ഘടാനം ചെയ്ത് പറഞ്ഞു.

Also read:കോട്ടയത്ത് കഞ്ചാവ് മാഫിയ സംഘം വീട് കയറി വീട്ടമ്മയെ ആക്രമിച്ചു

ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കവി കുരീപ്പുഴ ശ്രീകുമാർ കേരളത്തിലെ ജന്മിത്വകാലത്തെ ഓർമ്മിപ്പിക്കുന്ന ഒരു നാടൻ പാട്ട് പാടി ഇന്നത്തെ കേന്ദ്രഭരണത്തെ അനാവരണം ചെയ്തു. മോദിഭരണം വർഗീയതക്കുമാത്രമല്ല അഴിമതിക്കും ലൈസെൻസ് നൽകിയെന്നു സാംസ്കാരിക മുന്നണിയുടെ സംഗമം ഉദ്ഘടാനം ചെയ്തു കൊണ്ട് എംഎ ബേബി പറഞ്ഞു. മുല്ലക്കര രത്നാകരൻ മുഖ്യപ്രഭാഷണം നടത്തി. സാംസ്കാരിക മുന്നണി സംഗമത്തിൽ കെ. വിനോദൻ ആദ്യക്ഷനായിരുന്നു ഡോ. സി ഉണ്ണികൃഷ്ണൻ തുടങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News