സുൽത്താന്മാരും ബാദുഷമാരും നടത്തിയ ക്രൂരതകളെകുറിച്ച് മിണ്ടുന്നില്ല, ശിവജി ഉൾപ്പടെയുള്ള രാജാക്കന്മാരെ കോൺഗ്രസ് ക്രൂരനെന്നു വിളിച്ചു: വീണ്ടും വിദ്വേഷ പരാമർശവുമായി മോദി

വീണ്ടും വിദ്വേഷ പരാമർശവുമായി മോദി. മുസ്‌ലിം എന്ന് പ്രയോഗിക്കാതെയായിരുന്നു മോദിയുടെ പ്രസംഗം. “രാജ്യത്തെ സ്വത്ത് പ്രീയപ്പെട്ട വോട്ട് ബാങ്കിന് വിതരണം ചെയ്യാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ” എന്നാണ് മോദിയുടെ പ്രസംഗത്തിൽ പറയുന്നത്.

ALSO READ: ചുട്ടുപഴുത്ത് കേരളം; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വയനാട്ടില്‍ ജയിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണ സ്വീകരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും മോദി പറഞ്ഞു. സുൽത്താന്മാരും ബാദുഷമാരും നടത്തിയ ക്രൂരതകളെകുറിച്ച് കോൺഗ്രസ്‌ മിണ്ടുന്നില്ല എന്നും ശിവജി ഉൾപ്പടെയുള്ള രാജാക്കന്മാരെ കോൺഗ്രസ് ക്രൂരനെന്നു വിളിച്ചുവെന്നും മോദി പറഞ്ഞു. കർണാടകയിലെ ബെലഗാവി മണ്ഡലത്തിൽ നടത്തിയ റാലിയിലാണ് മോദിയുടെ പരാമർശം.

ALSO READ: മണിപ്പൂരില്‍ സംഘര്‍ഷവും  പിടിത്തവുമുണ്ടായ ആറ് ബൂത്തുകളില്‍ റീ പോളിങ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News