മോദിയുടെ മുസ്ലിംവിരുദ്ധ പ്രസംഗം; വിമര്‍ശിച്ച നേതാവ് ഉസ്മാന്‍ ഘാനിയെ അറസ്റ്റുചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പെരുമാറ്റച്ചട്ടം ലംഘനങ്ങള്‍ക്കെതിരെ 2019 മുതല്‍ തെരെഞ്ഞെടുപ്പ് കമ്മീഷനു ലഭിച്ചത് 27 പരാതികള്‍. അതില്‍ 12പരാതികളും വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയതിനെതിരെ. എന്നാല്‍ ഈ പരാതികളിലൊന്നും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതേ സമയം മോദിയുടെ മുസ്ലിംവിരുദ്ധ വിദ്വേഷ പ്രസംഗത്തെ വിമര്‍ശിച്ചതിന് പിന്നാലെ ബിജെപി പുറത്താക്കിയ ന്യൂനപക്ഷ മോര്‍ച്ച നേതാവ് ഉസ്മാന്‍ ഘാനിയെ പൊലീസ് അറസ്റ്റുചെയ്തു.

രാജസ്ഥാനിലടക്കം മോദി നടത്തിയ വിദ്വേഷപരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് 2019 മുതല്‍ മോദിക്കെതിരായി തെരെഞ്ഞെടുപ്പ് കമ്മീഷനുമുന്നില്‍ ലഭിച്ച പരാതികളും അതില്‍ കമ്മീഷന്‍ സ്വീകരിച്ച നിലപാടും ചര്‍ച്ചയാകുന്നത്. 2019 മുതല്‍ മോദി നടത്തിയ വിവിധ പ്രസംഗങ്ങള്‍ക്കെതിരെ 27 പരാതികളാണ് തെരെഞ്ഞെടുപ്പ് കമ്മീഷനു ലഭിച്ചത്. അതില്‍ 12 എണ്ണവും വിദ്വേഷ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്. കൂടാതെ മതം പറഞ്ഞും സൈന്യത്തിന്റെ പേരു പറഞ്ഞും വോട്ടുപിടിച്ചെന്ന പരാതികള്‍ക്കുപുറമേ തന്റെ പ്രസംഗങ്ങള്‍ എഴുതിച്ചിട്ടപ്പെടുത്താന്‍ മന്ത്രാലയത്തെ ഉപയോഗിച്ചു എന്നതുള്‍പ്പടെയുള്ള കാരണങ്ങളാണ് പ്രതിപക്ഷപര്‍ട്ടികള്‍ നല്‍കിയ പരാതികളില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. എന്നാല്‍ ഇവയിലൊന്നും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.

രാജസ്ഥാനിലെ ബന്‍സ്വാരയിലെയിലെ തെരഞ്ഞെടുപ്പ് റാലിയിലെ മോദിയുടെ മുസ്ലിംവിരുദ്ധ പ്രസംഗത്തിനെതിരെ സിപിഐഎം അടക്കം നല്‍കിയ പരാതിയില്‍ രണ്ടു ദിവസംമുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ പരാതി നേരിടുന്ന മോദിക്ക് നോട്ടീസയക്കാതെ ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയ്ക്കാണ് കമീഷന്‍ നോട്ടീസ് അയച്ചതും. തെരെഞ്ഞടുപ്പ് കമ്മീഷന്റെ മോദി അനുകൂല സമീപനമാണെന്ന് വിമര്‍ശനമാണ് ഉയരുന്നത്. പെരുമാറ്റച്ചട്ടലംഘനം ചൂണ്ടിക്കാട്ടി പരാതികള്‍ നിലനില്‍ക്കുമമ്പോഴും മോദി വിവിധയിടങ്ങളില്‍ മുസ്ലീം വിരുദ്ധതയും വര്‍ഗീയതയും പറഞ്ഞ് പ്രചാരണം തുടരുകയാണ്.

Also Read: മന്ത്രി വി.എൻ.വാസവൻ ജോര്‍ദാനിൽ; ഏഷ്യാ പസഫിക്ക് കോ ഓപ്പറേറ്റീവ് മിനിസ്റ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കും

അതേ സമയം രാജസ്ഥാനിലെ മോദിയുടെ മുസ്ലിംവിരുദ്ധ വിദ്വേഷ പ്രസംഗത്തെ വിമര്‍ശിച്ചതിന് പിന്നാലെ ബിജെപി പുറത്താക്കിയ ന്യൂനപക്ഷ മോര്‍ച്ച നേതാവ് ഉസ്മാന്‍ ഘാനിയെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. മുസ്ലിം എന്ന നിലയില്‍ മോദിയുടെ പ്രസംഗത്തില്‍ നിരാശയുണ്ടെന്ന് ഒരു ചാനലിനോടാണ് ഘാനി പറഞ്ഞത്. ബിജെപിക്ക് വോട്ട് ചെയ്യാനാവശ്യപ്പെട്ട് മുസ്ലിം വോട്ടര്‍മാരെ കാണുമ്പോള്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന അവര്‍ ചോദ്യം ചെയ്യുമെന്നും അപ്പോള്‍ പറയാന്‍ മറുപടിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. രാജസ്ഥാനില്‍ ബിജെപിയിലെ ന്യൂനപക്ഷത്തിന്റെ ശബ്ദമായിരുന്ന ഘനി ന്യൂനപക്ഷ മോര്‍ച്ചയുടെ ബിക്കാനീര്‍ ജില്ല പ്രസിഡന്റായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News