മോദി ഇന്ന് അയോധ്യയിൽ, റോഡ് ഷോയിൽ പങ്കെടുക്കും

തെരഞ്ഞെടുപ്പിൽ അയോധ്യ മുഖ്യ പ്രചാരണ വിഷയമാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമായി മോദി ഇന്ന് അയോധ്യയിൽ എത്തും. റോഡ് ഷോയും അയോധ്യയിൽ നടക്കും. രാമ ക്ഷേത്ര ഉദ്‌ഘാടനത്തിനു മുന്നോടിയായാണ് റോഡ് ഷോ. രാമക്ഷേത്രം കേന്ദ്രീകരിച്ച് നടക്കുന്ന ചടങ്ങുകളുടെ ഉദ്‌ഘാടനങ്ങളും മോദി നിർവഹിക്കും.

ALSO READ: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും
പുതുക്കിയ അയോധ്യാ ധാം റെയിൽവേ സ്റ്റേഷന്റെയും വിമാനത്താവളത്തിന്റെയും ഉദ്ഘാടനം നിർവഹിക്കും. ക്ഷേത്ര നിർമ്മിതിയോട് സാമ്യമുള്ള അടുത്തിടെ പേര് പുതുക്കിയ റെയിൽവേ സ്റ്റേഷന്റെ നിർമ്മാണം. അതേസമയം അയോധ്യ ക്ഷേത്രം പ്രതിഷ്ഠയ്ക്ക് മുമ്പ് രാഷ്ട്രീയ ചർച്ച സജീവമാക്കാനാകും മോദി ഇന്ന് ശ്രമിക്കുക. മോദിയുടെ സന്ദർശനത്തിൽ അയോധ്യയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ALSO READ: വിവാഹ ചടങ്ങിനിടെ ഉറങ്ങി വധു; തട്ടി എഴുന്നേൽപ്പിച്ച് വരൻ, വീഡിയോ വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News