സുരേഷ് ഗോപിയുടെ മകളുടെ വിവാഹം; മോദി വരുന്നതിനാല്‍ സമയം മാറ്റി നടത്തുന്നത് 48 വിവാഹങ്ങള്‍

നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിനാല്‍ ഗുരുവായൂരില്‍ നടക്കാനിരുന്ന 48 വിവാഹങ്ങളുടെ സമയം മാറ്റാന്‍ നിര്‍ദേശം.

ALSO READ:  തുടർച്ചയായി രണ്ടാം ദിനവും സ്വർണവിലയിൽ വർധന

ഇതോടെ മാതാപിതാക്കള്‍ ആശങ്കയിലായിരിക്കുകയാണ്. മാതാപിതാക്കള്‍ക്ക് ഉള്‍പ്പെടെ പ്രത്യേക പാസ് വേണം. പുലര്‍ച്ചെ അഞ്ചു മണിക്കകം താലിക്കെട്ട് നടത്തേണ്ടി വരും. 17ന് രാവിലെ ആറു മുതല്‍ 9 വരെ നിശ്ചയിച്ച വിവാഹങ്ങള്‍ക്കാണ് മാറ്റം. സുരേഷ് ഗോപിയുടെ മകളുടെ വിവാഹം രാവിലെ 8.45നാണ് നടക്കുക. മാറ്റിവച്ച വിവാഹങ്ങള്‍ മോദി എത്തുന്നതിനും മുമ്പും മടങ്ങിയതിന് ശേഷവും നടത്താനാണ് നിലവിലെ നിര്‍ദേശം.

ALSO READ:  ഒമ്പതാം ക്ലാസുകാരിക്ക് ആൺകുഞ്ഞ് ജനിച്ചു; സംഭവത്തിൽ ഹോസ്റ്റൽ വാർഡന് സസ്പെൻഷൻ, പത്താം ക്ലാസുകാരനായി തെരച്ചിൽ

പ്രധാനമന്ത്രിയുടെ സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്ര നിര്‍ദേശത്തോടെയാണ് ഇത്തരം മാറ്റങ്ങള്‍. മോദിയെത്തുന്ന 17-ാം തിയതി 48 വിവാഹങ്ങള്‍ക്ക് പുലര്‍ച്ചെ അഞ്ചിനും ആറിനും മധ്യേയാണ് സമയം നല്‍കിയിരിക്കുന്നത്. ആറ് മണിക്കും ഒന്‍പതിനും മധ്യേ വിവാഹങ്ങള്‍ ഉണ്ടാകില്ല. അന്നേ ദിവസം വിവാഹ സംഘങ്ങള്‍ പ്രത്യേക പാസെടുക്കണമെന്നും അധികൃതര്‍ അറിയിച്ചു. വിവാഹങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പ്രകാരം വിവാഹ സംഘത്തില്‍ 20 പേര്‍ക്ക് മാത്രമാണ് അനുമതി. ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും നല്‍കി പൊലീസ് പാസെടുക്കണം. ചോറൂണിനും തുലാഭാരത്തിനും രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അനുമതിയില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here