മോദിയുടെ ക്രൈസ്തവ സ്‌നേഹം കാപട്യം: മുഖ്യമന്ത്രി

മണിപ്പൂരിലെ, ക്രൈസ്തവ വേട്ടയെ പിന്തുണച്ചവര്‍, ഇപ്പോള്‍ വോട്ടിനു വേണ്ടി മതസൗഹാര്‍ദം നടിക്കുന്നതിനു പിന്നിലെ ഉദ്ദേശം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വംശഹത്യയെ പിന്തുണച്ചവര്‍ ഇപ്പോള്‍ കപടവേഷം ധരിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതേ സമയം മന്ത്രി സജി ചെറിയാനെ വിമര്‍ശിച്ച് കെ സി ബി സി രംഗത്തെത്തി.

പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ക്രിസ്മസ് വിരുന്നുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രി സജി ചെറിയാന്‍ കഴിഞ്ഞ ദിവസം വിമര്‍ശനം ഉന്നയിച്ചത്. വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ മണിപ്പൂരിനെക്കുറിച്ച് മിണ്ടിയില്ലെന്നായിരുന്നു വിമര്‍ശനം. മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് കെ സി സി സി രംഗത്തെത്തിയത്. സജി ചെറിയാന്റെ പ്രതികരണം അനുചിതമാണെന്നായിരുന്നു കെ സി ബി സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലെ വിമര്‍ശനം. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ബി ജെ പി യുടെ ക്രൈസ്തവ സ്‌നേഹത്തിനു പിന്നിലെ കാപട്യം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

Also Read: ദേശീയ സെമിനാർ; അപേക്ഷ ക്ഷണിച്ച് സംസ്ഥാന യുവജന കമ്മീഷൻ

എറണാകുളം ജില്ലയിലെ നവകേരള സദസ്സ് വേദിയില്‍ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.മണിപ്പൂരിലെ , ക്രൈസ്തവ വേട്ടയെ പിന്തുണച്ചവര്‍, ഇപ്പോള്‍ വോട്ടിനു വേണ്ടി മതസൗഹാര്‍ദം നടിക്കുന്നതിനു പിന്നിലെ ഉദ്ദേശം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.വംശഹത്യയെ പിന്തുണച്ചവര്‍ ഇപ്പോള്‍ കപടവേഷം ധരിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News