പരാജയ ഭീതി മൂലമാണ് നാലാം വട്ടവും മോദി കേരളത്തിൽ വന്ന് പോകുന്നത്: ബിനോയ് വിശ്വം

പരാജയ ഭീതി മൂലമാണ് നാലാം വട്ടവും മോദി കേരളത്തിൽ വന്ന് പോകുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെരെഞ്ഞടുപ്പിൽ നരേന്ദ്ര മോദിയും ബിജെപിയും കനത്ത പരാജയം നേരിടും. നാലാം വട്ടവും കേരളത്തിൽ വന്ന് പോകുന്ന നരേന്ദ്ര മോദി എന്ത് കൊണ്ട് മണിപ്പൂരിൽ പോകുന്നില്ല. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അടക്കം സ്ത്രീകൾ വേട്ടയാടപ്പെടുമ്പോൾ പ്രധാനമന്ത്രി മൗനം പാലിക്കുന്നു. അതേയാളാണ് ബേട്ടി ബച്ചാവോ എന്ന് പറയുന്നത്.

Also Read: ‘ബൈക്കിൽ സിലിണ്ടറുമായി പോയിരുന്ന ഞങ്ങളെ സൈക്കിളിൽ വിറകുമായി പോകാൻ പഠിപ്പിച്ച മോദിജി!’; ട്രോളുമായി സോഷ്യൽ മീഡിയ

ഇന്ത്യയുടെ സമ്പത്ത് ഘടനയെ മോദി ഗവൺമെൻ്റ് വഞ്ചിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിശ്വസ്തതയെ കേന്ദ്ര സർക്കാർ പാതാളം വരെ താഴ്ത്തി. സുപ്രീം കോടതി പലവട്ടം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒളിച്ച് കളിയെ വിമർശിച്ചു. നാണവും മാനവും ഉണ്ടെങ്കിൽ വിഷയത്തിൽ പ്രസ്താവനക്ക് നരേന്ദ്ര മോദി തയ്യാറാവണം. നരേന്ദ്ര മോദിക്കും ബിജെപി ക്കും രാഷ്ട്രീയ സുതാര്യത ഇല്ല. പല വിധ വാഗ്ദാനങ്ങൾ നൽകി രാജ്യത്തെ ജനങ്ങളെ വഞ്ചിച്ചു. മോദിയുടെ ഗ്യാറൻ്റി എന്ന വാക്കിൻ്റെ അർത്ഥം പഴയ ചാക്ക് എന്നാണെന്നും അദ്ദേഹം തുറന്നടിച്ചു.

Also Read: സിഎഎ: രാഹുല്‍ഗാന്ധിയുടെ മൗനം പ്രതിഷേധാര്‍ഹം, ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണ എന്ന മട്ടാണ് കോണ്‍ഗ്രസിനും; പരിഹസിച്ച് കെ ടി ജലീല്‍

ഇന്ത്യ മുന്നണിയെ നേരെ നയിക്കാൻ അതിൻ്റെ നേതൃത്വത്തിന് കഴിഞ്ഞാൽ ബിജെപിയെ താഴെ ഇറക്കാൻ സാധിക്കും. രാഹുൽ ഗാന്ധിക്ക് എവിടെയും മത്സരിക്കാം, പക്ഷെ രാഷ്ട്രീയ ബോധം വേണം. കോൺഗ്രസിൻ്റെ മുഖ്യ ശത്രു ആരാണ്.. ആർ എസ് എസോ ബി ജെ പിയോ അതോ ഇടതുപക്ഷമോ. ഇന്ത്യ മുന്നണിയിൽ സീറ്റ് ഷെയറിങ്ങിൽ ഇടത് പക്ഷത്തിന് സ്വാധീനമുള്ള പ്രദേശത്ത് പോലും കോൺഗ്രസ് മാന്യത പുലർത്തിയില്ല എന്നും അദ്ദേഹം വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News