മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡിയിലെ അഭിപ്രായവ്യത്യാസം വെളിപ്പെടുത്തി വഞ്ചിത് ബഹുജൻ അഘാഡി പ്രസിഡന്റ് പ്രകാശ് അംബേദ്കർ. ഉദ്ധവ് ശിവസേനയും കോൺഗ്രസും തമ്മിൽ ഏകോപനമില്ലെന്നും പത്തോളം സീറ്റിൽ തർക്കമുണ്ടെന്നും അംബേദ്കർ വെളിപ്പെടുത്തി. എം.വി.എ.യുടെ നിലവിലെ പ്രതിസന്ധിയിൽ പങ്കില്ലെന്നും സംസ്ഥാനത്തെ 48-മണ്ഡലങ്ങളിൽ 15 എണ്ണത്തിൽ ഏകോപനമില്ലെന്നും അംബേദ്കർ പറഞ്ഞു.
Also Read: സീല്‍ഡ് കവർ അല്ലേ, അത് തുറന്നാല്‍ പോരെ; ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐയോട് ചോദ്യങ്ങളുമായി സുപ്രീംകോടതി
മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യം സീറ്റു പങ്കിടൽചർച്ച അവതാളത്തിലാണ്. സീറ്റ് വിഭജനത്തിൽ ഔദ്യോഗിക തീരുമാനമാകാതെ ബാരാമതിയിൽ നടക്കുന്ന അഘാഡി റാലിയുടെ ഭാഗമാകില്ലെന്നും -പ്രകാശ് അംബേദ്കർ തുറന്നടിച്ചു . മാർച്ച് 17-ന് രാഹുൽഗാന്ധിയുടെ മുംബൈ റാലിയിൽ പങ്കെടുക്കില്ലെന്നും അംബേദ്കർ പറഞ്ഞു. അതെ സമയം പ്രധാനമന്ത്രി നരേന്ദ്രമോദി 400 ലോക്‌സഭാ സീറ്റുകൾ നേടുമെന്ന അവകാശവാദത്തെയും അംബേദ്‌കർ വെല്ലുവിളിച്ചു.
നരേന്ദ്ര മോദി പൂർണ പരാജയമാണെന്നും മഹാരാഷ്ട്രയിൽ ബിജെപി കനത്ത പരാജയം നേരിടുമെന്നും അംബേദ്‌കർ പറഞ്ഞു. സംസ്ഥാനത്ത് ഉടനീളം നരേന്ദ്ര മോദിയുടെ പോസ്റ്ററുകളാണ് കാണുന്നതെന്നും ബിജെപിയുടെ പതാക എവിടെയും കാണാനാകുന്നില്ലെന്നും അംബേദ്‌കർ പരിഹസിച്ചു. മോദിയോട് പൊരുതാൻ പ്രിയങ്ക ഗാന്ധിയെ മുന്നോട്ട് കൊണ്ടു വരണമെന്നും അംബേദ്‌കർ കോൺഗ്രസിനെ ഉപദേശിച്ചു. മുംബൈയിൽ നടന്ന ഡെമോക്രാറ്റിക് ഗൗരവ് മഹാസഭയിൽ സംസാരിക്കുകയായിരുന്നു വഞ്ചിത് ബഹുജൻ അഘാഡി പ്രസിഡൻ്റ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here