യുവാക്കളുടെ ചോദ്യങ്ങളെ നേരിടാതെ യുവം വേദിയിൽ പ്രസംഗിച്ച് മടങ്ങി മോദി

കേരളത്തിലെ യുവാക്കളോട് സംവദിക്കാൻ ബിജെപി നേതൃത്വം കൊച്ചിയിൽ സംഘടിപ്പിച്ച യുവം 2023 പരിപാടിയിൽ യുവാക്കളോട് സംവദിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. കേരള യുവതയോട് സംവദിക്കാനെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി വെറും പ്രഹസനമായി മാറുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. നടന്നത് മോദിയുടെ മറ്റൊരു മൻകി ബാത്ത്. സംവാദത്തിന് പകരം നടത്തിയത്  രാഷ്ട്രീയ പ്രസംഗം മാത്രം. പ്രധാനമന്ത്രി യുവം പരിപാടിയെ  രാഷ്ട്രിയ വേദിയാക്കി പ്രസംഗത്തിലുടനീളം മാറ്റുകയായിരുന്നു.

മോദിയോട് സംവദിക്കാനെന്ന നിലയിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളടക്കമുള്ള യുവജനങ്ങൾ സദസ്സിൽ ഉണ്ടായിരുന്നു .എന്നാൽ തന്റെ പ്രസംഗത്തിന് ശേഷം വേദിയിലുള്ള പ്രമുഖരുമായി കുശലം പങ്കുവെച്ചതല്ലാതെ സദസ്സിലുള്ള യുവാക്കളുമായി സംവദിക്കാൻ നരേന്ദ്ര മോദി തയ്യാറായില്ല. രാഷ്ട്രീയ പ്രസംഗത്തിന് ശേഷം ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ നരേന്ദ്രമോദി വേദി വിടുകയായിരുന്നു.ഇതിനുശേഷം ക്ഷണിക്കപ്പെട്ട ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി കൂടികാഴ്ചനടത്തുന്നതിനായി മോദി താജ് ഹോട്ടലിലേക്കാണ് പോയത്.

അതേസമയം, രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി വൈകിട്ട് അഞ്ച് മണിയോടെയാണ് നരേന്ദ്ര മോദി കേരളത്തിലെത്തിയത്. നാവികസേന വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലാണ് മോദി വന്നിറങ്ങിയത്. തനത് കേരളീയ വേഷമായ വെള്ള ജുബ്ബയും വെള്ള മുണ്ടും കസവിന്റെ മേല്‍മുണ്ടും ധരിച്ചായിരുന്നു മോദി വിമാനമിറങ്ങിയത്. കൊച്ചിയിൽ റോഡ് ഷോ നടത്തിയാണ് പ്രധാനമന്ത്രി യുവം വേദിയിലെത്തിയത്. ആദ്യം കാൽനടയായും പിന്നീട് വാഹനത്തിലുമായി പ്രധാനമന്ത്രി, റോഡരികിൽ നിന്ന ആയിരങ്ങളെ അഭിവാദ്യം ചെയ്തു. വെണ്ടുരുത്തി പാലം മുതൽ തേവരകോളജ് വരെയായിരുന്നു റോഡ് ഷോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News