മോദി മിണ്ടുന്നില്ല: മണിപ്പൂര്‍ പരാമര്‍ശിക്കാതെ വീണ്ടും മന്‍ കി ബാത്ത്, രാജ്യത്ത് തീര്‍ത്ഥാടനത്തിന് ആളുകള്‍ എത്തുന്നുവെന്ന് പരാമര്‍ശം

മണിപ്പൂരില്‍ വര്‍ഗീയ കലാപം മൂന്ന് മാസം പിന്നിടാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനം തുടരുന്നു. ഇത്തവണയും മന്‍ കി ബാത്തില്‍ മണിപ്പൂര്‍ വിഷയത്തെ കുറിച്ച് മോദി പരാമര്‍ശിച്ചില്ല. ക‍ഴിഞ്ഞ തവണ മന്‍ കി ബാത്തില്‍ സംസ്ഥാനത്തെ സ്ഥിതിയെ കുറിച്ച് മിണ്ടാത്തതിനെതിരെ വലിയ പ്രതിഷേധം സംസ്ഥാനത്തിനുള്ളില്‍ ഉടലെടുത്തിരുന്നു.

മന്‍ കി ബാത്ത് പ്രക്ഷേപണം ചെയ്ത റേഡിയോകള്‍ എറഞ്ഞും തല്ലിയം ചവിട്ടിയും പൊട്ടിച്ചാണ് മണിപ്പൂരികള്‍ പ്രതിഷേധിച്ചത്. പിന്നാലെ മോദിയെ കാണ്മാനില്ല എന്ന തരത്തില്‍ പോസ്റ്ററുകളും പതിച്ചിരുന്നു. അമ്പത്താറ് ഇഞ്ച് ഉയരം, അവസാനം കണ്ടത് സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചരണത്തിന് എന്നെ‍ഴുതിയ പോസ്റ്ററുകളാണ് അന്ന് പതിച്ചിരുന്നത്.

ALSO READ: താങ്കളുടെ മകന്‍ ക്രിക്കറ്റില്‍ എത്ര റണ്‍സ് എടുത്തു, അമിത് ഷായ്ക്കെതിരെ തിരിച്ചടിച്ച് ഉദയനിധി സ്റ്റാലിന്‍

ഇത്തവണ വടക്കേ ഇന്ത്യയിലെ മ‍ഴയെക്കുറിച്ചായിരുന്നു മോദി മന്‍ കി ബാത്തില്‍ സംസാരിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസമായി ഉണ്ടായ പ്രകൃതി ദുരന്തങ്ങളിൽ ആശങ്കയിലാണ്. യമുന ഉൾപ്പെടെയുള്ള നദികളിലെ പ്രളയം മൂലം ജനങ്ങൾ ദുരിതമനുഭവിച്ചുവെന്നും അറുപതിനായിരത്തിൽ പരം അമൃത് സരോവറുകൾ നിർമിച്ചതായും അദ്ദേഹം പറഞ്ഞു.

അൻപതിനായിരത്തിൽ പരം അമൃത സരോവർകളുടെ നിർമ്മാണം നടന്നുവരികയാണ്. രാജ്യത്തെ ജനത ജലസംരക്ഷണത്തിനായി പുതിയ പരിശ്രമം നടത്തുകയാണെന്നും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ രാജ്യത്തെ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് എത്തുന്നതായും മോദി പറഞ്ഞു.

ALSO READ: പ്രളയത്തിൽ ഈ നാടങ്ങൊലിച്ചു പോയാലും സന്തോഷിക്കുന്ന, നാട്ടിലൊരു ദുരന്തമുണ്ടായാൽ ആനന്ദിക്കുന്ന മനുഷ്യരുണ്ടെന്ന് ദീപ നിശാന്ത്

ഒരു സംസ്ഥാനം നിന്ന് കത്തുമ്പോ‍ഴും  രാജ്യത്ത് തീര്‍ത്ഥാടനങ്ങള്‍ നടത്തുന്ന വിഷയത്തെകുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രിയെ പരിഹസിച്ച് ഇതിനോടകം തന്നെ നിരവധി പേര്‍ രംഗത്തെത്തിക്ക‍ഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News