പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി; രാജ്യത്തിൻറെ പ്രശ്നങ്ങൾ അവഗണിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തെ തടസ്സപ്പെടുത്തുന്നവരെ ജനം ഓര്‍ക്കില്ലെന്നും പ്രതിപക്ഷത്തിന് തെറ്റുകള്‍ തിരുത്താനുളള അവസരമാണിതെന്നും നരേന്ദ്രമോദി. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായിരുന്നു മോദി മാധ്യമങ്ങളെ കണ്ടത്. റാം റാം എന്ന അഭിസംബോധനയോടെയായിരുന്നു മോദിയുടെ പ്രസ്താവന.

Also Read: ശക്തമായ ഇന്ത്യക്കായി നിയമനിര്‍മാണങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്: രാഷ്‌ട്രപതി ദ്രൗപതി മുർമു

ബജറ്റ് സമ്മേളനം നാരി ശക്തിയുടെ ഉത്സവമാണെന്ന പ്രഖ്യാപനത്തോടെയായിരുന്നു നരേന്ദ്ര മോദിയുടെ പ്രസ്താവന. വനിതാ സംവരണ ബില്‍ ചരിത്ര നീക്കമാണെന്ന് അവകാശപ്പെട്ട നരേന്ദ്ര മോദി കേന്ദ്രധനമന്ത്രി നാളെ അവതരിപ്പിക്കുന്നത് സ്ത്രീപക്ഷ ബജറ്റായിരിക്കുമെന്ന സൂചന നല്‍കി. അതോടൊപ്പം തന്നെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്താനും മോദി മറന്നില്ല. ജനാധിപത്യത്തെ തടസ്സപ്പെടുത്തുന്നവരെ ജനം ഓര്‍ക്കില്ലെന്നും പ്രതിപക്ഷത്തിന് തെറ്റുകള്‍ തിരുത്താനുളള അവസരമാണിതെന്നും മോദി പറഞ്ഞു.

Also Read: കേന്ദ്ര ബജറ്റ് സമ്മേളനം: നയപ്രഖ്യാപനം ഉടൻ, നാളെ ബജറ്റ്

അതേസമയം രാജ്യം നേരിടുന്ന പ്രശ്നങ്ങളെയൊക്കെ അവഗണിച്ചുകൊണ്ട് രാഷ്‌ട്രപതി രണ്ടാം മോദി സർക്കാരിന്റെ അവസാന നയപ്രഖ്യാപനം നടത്തി. രാജ്യത്തെ പ്രധാന പ്രശ്നങ്ങളായ മണിപ്പൂരോ, തൊഴിലില്ലായ്മയോ ഇതുവരെ രാഷ്‌ട്രപതി സൂചിപ്പിക്കുക പോലും ചെയ്തില്ല. രാജ്യത്തിൻറെ നിര്ണായകവിഷയങ്ങളെല്ലാം മറന്നുകൊണ്ട് നടത്തുന്ന നയപ്രഖ്യാപനം പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News