‘എന്തിലും മതം മാത്രം’; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടാനാകാതെ നരേന്ദ്ര മോദി

Narendra Modi

പത്ത് വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്നിട്ടും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാവാതെ നരേന്ദ്രമോദി. ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ഭരണകാലവും സിഖ് വിരുദ്ധ കലാപവും കച്ചിത്തീവുമാണ് മോദിയുടെ പ്രചരണ വിഷയങ്ങള്‍. ഇലക്ടറല്‍ ബോണ്ടും അഗ്നിപഥും വിലക്കയറ്റവും തൊഴിലില്ലായ്മയും ഗുജറാത്ത്- മണിപ്പുര്‍ കലാപങ്ങളും വന്‍ തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് മോദിയെ സമകാലിക വിഷയങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുന്നത്.

Also Read: “കേരളം നമ്പർ വൺ എന്ന സ്റ്റോറിയാണ് കേരളത്തിന്റെ റിയൽ സ്റ്റോറി”: മുഖ്യമന്ത്രി പിണറായി വിജയൻ

അഴിമതി, തൊഴിലില്ലായ്മ, വികസനമുരടിപ്പ് തുടങ്ങീ ജനകീയ വിഷയങ്ങളായിരുന്നു 2014ല്‍ യുപിഎ സര്‍ക്കാരുകള്‍ക്കെതിരെ നരേന്ദ്രമോദിയുടെയും ബിജെപിയുടെയും പ്രധാന പ്രചരണ ആയുധം. ഇപ്പോള്‍ മോദി സര്‍ക്കാരിന്റെ തുടര്‍ച്ചയായ പത്ത് വര്‍ഷം കഴിഞ്ഞു. മൂന്നാം ഊഴത്തിനായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുമ്പോള്‍ മോദിയുടെ പ്രചരണ വിഷയവും ശ്രദ്ധേയമാണ്. വിലക്കയറ്റമോ, തൊഴിലില്ലായ്മയോ അഴിമതിയോ തുടങ്ങിയ ജനകീയ വിഷയങ്ങളില്‍ മിണ്ടാട്ടമില്ല. വികസന നേട്ടങ്ങള്‍ അക്കമിട്ട് നിരത്തുന്നില്ല. നടപ്പാക്കിയ ജനകീയ പദ്ധതികളെക്കുറിച്ചും മൗനം. പൊതുറാലികളില്‍ മോദി ആഞ്ഞടിക്കുന്നത് വര്‍ഷങ്ങള്‍ പഴക്കമുളള ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും ഭരണകാലത്തിനെതിരെയാണ്. ഇന്ത്യയുടെ വികസനമില്ലായ്മയ്ക്ക് കാരണം നെഹ്‌റുവും ആറു പതിറ്റാണ്ട് രാജ്യം ഭരിച്ച കോണ്‍ഗ്രസുമാണെന്നാണ് മോദിയുടെ പ്രധാന ആരോപണം. തമിഴ്‌നാട്ടിലെത്തിയാല്‍ കച്ചിത്തീവ് ദ്വീപ് പരാമര്‍ശിച്ച് 1971ലെ ഇന്ദിരാഗാന്ധി ഭരണത്തെ വിമര്‍ശിക്കും.

Also Read: റിയാസ് മൗലവി വധക്കേസ്; സർക്കാർ സമർപ്പിച്ച അപ്പീലില്‍ ഹൈക്കോടതി പ്രതികള്‍ക്ക് നോട്ടീസയച്ചു

യുപി, പഞ്ചാബ്, ഹരിയാന അടക്കം ഉത്തരേന്ത്യയിലെത്തിയാല്‍ 1984ലെ സിഖ് കലാപമായിരിക്കും മോദിയുടെ പ്രചരണ വിഷയം. ഉത്തര്‍പ്രദേശിലെ പിലീഭീത്തില്‍ നടന്ന റാലിയിലും മോദി സിഖ് കലാപം തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ വിഷയമാക്കി. ഗുജറാത്ത്- മണിപ്പുര്‍ കലാപങ്ങള്‍, ചൈനയുടെ അതിര്‍ത്തികൈയേറല്‍, തുടങ്ങിയ വിഷയങ്ങളില്‍ തന്ത്രപരമായ മൗനംപാലിക്കാനും മോദി ശ്രദ്ധിക്കുന്നു. ഏറ്റവും ഒടുവില്‍ ഇലക്ടറല്‍ ബോണ്ട് വഴി നടത്തിയ വന്‍ കുംഭകോണം കൂടി പുറത്തുവന്നതോടെ മോദിയുടെയും ബിജെപിയുടെയും മുഖംമൂടിയഴിഞ്ഞു. സിഎഎ വഴി വര്‍ഗീയ അജണ്ട മറനീക്കി പുറത്തുവന്നു. അയോധ്യാരാമക്ഷേത്രവും ഫലം കണ്ടില്ലെന്ന വിലയിരുത്തലിലാണ് ബിജെപി. ചുരുക്കത്തില്‍ സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട പൊതു തെരഞ്ഞെടുപ്പ് വേദികള്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യത്തെയും കാലിക പ്രസക്തിയില്ലാത്ത വിഷയങ്ങളെയും മണ്‍മറഞ്ഞ വിരട്ടുവാദങ്ങളെയും പ്രചരണ വേദികളില്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുകയാണ് ബിജെപിയും നരേന്ദ്രമോദിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News