മണിപ്പൂരിലെ പ്രശ്നങ്ങളേക്കാൾ മോദിക്ക് താത്പര്യം ഇസ്രയേലിലേതിനോട്’; രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. മണിപ്പൂരിലെ പ്രശ്നങ്ങളേക്കാൾ ഇസ്രയേലിലെ പ്രശ്നങ്ങളിലാണ് മോദിയുടെ താല്പര്യമെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.

ALSO READ: ലീഗിന്റെ പരാമർശം തള്ളി കോൺഗ്രസ്; തങ്ങൾ മതേതരപാർട്ടിയെന്ന് താരിഖ് അൻവറിന്റെ വിശദീകരണം

മണിപ്പൂർ ഇന്ന് ഒരു സംസ്ഥാനമല്ല, ബിജെപി അതിനെ രണ്ടായി വിഭജിച്ചുകഴിഞ്ഞു. അവിടെ ആളുകളെ കൊല്ലുകയും, സ്ത്രീകളെ അതിക്രമത്തിന് ഇരയാക്കുകായും ചെയ്യുകയാണ്. എന്നിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രി മണിപ്പൂർ സന്ദശർശിക്കാൻ തയ്യാറാകുന്നില്ലെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

ALSO READ: വിഴിഞ്ഞം പദ്ധതിക്ക് അനുമതി നിഷേധിച്ചത് രണ്ടാം യു പി എ സര്‍ക്കാര്‍; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരവേ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് പ്രതികരിച്ചു. രാഹുൽ വയനാട് തന്നെ മത്സരിക്കുമെന്നാണ് പ്രതീക്ഷയെന്നും കേരളത്തിലെ 20 സീറ്റും പിടിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യമെന്നും താരിഖ് അൻവർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News