പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഫ്രാൻസിലേക്ക് തിരിക്കും. 14 മുതൽ 16 വരെ നീളുന്ന ത്രിദിന സന്ദർശനത്തിനാണ് പ്രധാനമന്ത്രി ഫ്രാൻസിലേക്ക് തിരിക്കുന്നത്. സന്ദർശനത്തിൽ ആയുധ ഇടപാടുകളെപ്പറ്റി പ്രഖ്യാപനമുണ്ടായേക്കും. റഫാൽ യുദ്ധവിമാന കരാറിലും ഇരുരാജ്യങ്ങളും ഒപ്പിടും.
ALSO READ: ‘പ്രതിപക്ഷനേതാവ് മഞ്ഞപത്രത്തിന്റെ കാവലാളായി മാറി’; എ.എ റഹീം
26 റഫാല്‍ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനാണ് കരാർ. നേരത്തേ 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങിയിരുന്നു. ആദ്യ ബാച്ച് 2020 ജൂലൈ 29നാണ് എത്തിയത്. വ്യോമസേനയുടെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 36 റഫാലുകള്‍ക്കായി 2016 സെപ്റ്റംബറിലാണ് 60,000 കോടിയുടെ കരാര്‍ ഒപ്പിട്ടത്.
ALSO READ: തൊടുപുഴയിൽ കോളേജധ്യാപകന്റെ കൈ വെട്ടിയ കേസ് , ആറു പ്രതികൾ കുറ്റക്കാർ
റഫാല്‍ യുദ്ധവിമാനങ്ങള്‍ക്ക് പുറമെ, മൂന്ന് അധിക സ്‌കോര്‍പീന്‍ അന്തര്‍വാഹിനികള്‍, ജെറ്റ് എഞ്ചിന്‍ സാങ്കേതികവിദ്യയ്ക്കായുള്ള സാങ്കേതിക കൈമാറ്റം എന്നിവ കരാറിലൂടെ സാധ്യമാവുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം കഴിഞ്ഞ അമേരിക്കൻ സന്ദർശനത്തിനിടയ്ക്ക് വർഷങ്ങൾക്ക് ശേഷം മാധ്യമങ്ങളെ കണ്ട നരേന്ദ്ര മോദി ഫ്രാൻസിൽവെച്ചും മാധ്യമങ്ങളുമായി സംവദിക്കുമോ എന്ന ആശ്ചര്യത്തിലാണ് പാശ്ചാത്യമാധ്യമങ്ങൾ. അന്ന് മോദിയോട് ചോദ്യംചോദിച്ച വാൾ സ്‌ട്രീറ്റ് ജേണൽ റിപ്പോർട്ടർ സബ്രീന സിദ്ദിഖിയെ സംഘപരിവാറുകാരും മോദി അനുകൂലികളും സമൂഹമാധ്യമങ്ങളിൽ വ്യാപകാംയി അധിക്ഷേപിച്ചിരുന്നു.
ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ വിവേചനം നേരിടുന്നതും എതിർസ്വരങ്ങൾ അടിച്ചമർത്തപ്പെടുന്നതും സംബന്ധിച്ച ചോദ്യമാണ് പ്രകോപിപ്പിച്ചത്. സബ്രീനയുടെ ചോദ്യത്തിൽ കുഴങ്ങിയ മോദി, ജനാധിപത്യം ഇന്ത്യയുടെ ജനിതകഘടനയിൽ ഉള്ളതാണെന്നും സർക്കാർ ആനുകൂല്യങ്ങൾ എല്ലാവർക്കും ഒരുപോലെയാണെന്നും പറഞ്ഞ് തടിതപ്പുകയാണ് ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here