സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് തയ്യാറാക്കിയ ദേശീയ ദുരന്തങ്ങളുടെ പട്ടികയില്‍ പ്രധാനപ്പെട്ടവയാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. ദുരന്തനിവാരണത്തിനുള്ള ഓറഞ്ച് ബുക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് അംഗീകൃത ദേശീയ ദുരന്തങ്ങളായി ഉരുള്‍പൊട്ടലിനെയും മണ്ണിടിച്ചിലിനെയും കണക്കാക്കുന്നത്.
എന്നാല്‍ ദുരന്തങ്ങളെ ദേശീയമെന്നോ പ്രാദേശികമെന്നോ വേര്‍തിരിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. വയനാട്ടിലുണ്ടായ വന്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ട് ദിവസങ്ങളായെങ്കിലും ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
ദുരന്തങ്ങളെ ദേശീയമെന്നോ പ്രാദേശികമെന്നോ വേര്‍തിരിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.എന്നാല്‍ സംസ്ഥാനദുരന്ത നിവാരണ വകുപ്പ് തയ്യാറാക്കിയ പട്ടികയില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വരള്‍ച്ച, ചുഴലിക്കാറ്റ്, സുനാമി തുടങ്ങിയവയെല്ലാം അംഗീകൃത ദേശീയ ദുരന്തങ്ങളുടെ പട്ടികയിലാണെന്ന് വിവരവാവകാശ രേഖയില്‍ വ്യക്തമാക്കുന്നുണ്ട്.
Also Read : വയനാട്ടില്‍ തിരച്ചില്‍ തുടരും; രക്ഷാപ്രവര്‍ത്തനം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അവലോകനം ചെയ്യും
തീരശോഷണം, ഇടിമിന്നല്‍, ശക്തമായ കാറ്റ് , ഉഷ്ണ തരംഗം, മനുഷ്യ വന്യജീവി സംഘര്‍ഷം തുടങ്ങിയവ സംസ്ഥാന സവിശേഷ ദുരന്തങ്ങളുടെ പട്ടികയിലും ഉള്‍പ്പെടുന്നു. ദുരന്തനിവാരണത്തിനുള്ള ഓറഞ്ച് ബുക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് ദുരന്ത നിവാരണ വകുപ്പ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
നൂറുകണക്കിന് പേര്‍ മരിച്ച വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ പട്ടിക പ്രകാരം ദേശീയ ദുരന്തമായി കണക്കാക്കാവുന്നതാണെങ്കിലും കേന്ദ്രസര്‍ക്കാര്‍ അതിനു തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാല പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here