ജനങ്ങള്‍ക്കുമേല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയാണ് മോദി സര്‍ക്കാര്‍; പാല്‍ വില വര്‍ധനയില്‍ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ

ജനങ്ങള്‍ക്ക് മേല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയാണ് മോദി സര്‍ക്കാരെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. അമൂലിന്റെയും മദര്‍ ഇന്ത്യയുടെയും ഉത്പന്നങ്ങള്‍ക്ക് 2 രൂപ നിരക്കില്‍ വിലകൂട്ടിയിരിക്കുകയാണ്. ജനങ്ങള്‍ക്ക് മേല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്നതിനായി ഇലക്ഷന്‍ കഴിയാന്‍ കാത്തുനില്‍ക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍.

ALSO READ:ഇതാണ് യഥാർത്ഥ കേരള സ്റ്റോറി; ലോകം നിലനിൽക്കുന്നത് തന്നെ ഇത്തരം നൻമകൾ ചെയ്യുന്ന മനുഷ്യരുടെ ബലത്തിലാണ്; ഒരു യാത്രയയപ്പ് വീഡിയോ പങ്കുവെച്ച് കെ ടി ജലീൽ എം ൽ എ

മുമ്പ് പോളിങ് കഴിഞ്ഞതോടെ റോഡ് ടാക്‌സും 5 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടെ മറ്റെല്ലാത്തിന്റെയും വില ഗണ്യമായി വര്‍ധിക്കാന്‍ ഇത് കാരണമാകും. സിപിഐഎം ഇതിനെ ശക്തമായി അപലപിക്കുന്നതായി പ്രസ്താവനയിലൂടെ അറിയിച്ചു.

ALSO READ:ലോക്സഭ തെരഞ്ഞെടുപ്പ്; വിധികാത്ത് രാജ്യം, കൗണ്ട്ഡൗണ്‍ തുടങ്ങി, വോട്ടെണ്ണല്‍ ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration