അഴിമതി നിയമപരമാക്കിയത് മോദി സർക്കാർ; ഇലക്‌ടറല്‍ ബോണ്ട് വിഷയത്തിൽ ഉത്തരവാദികൾ അവരാണ്: സീതാറാം യെച്ചൂരി

ഇലക്‌ടറല്‍ ബോണ്ട് വിഷയത്തിൽ ഉത്തരവാദി മോദി സർക്കാരെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അഴിമതി നിയമപരമാക്കുകയാണ് അവർ ചെയ്തത്. ആ നടപടിയാണ് എല്ലാത്തിനും കാരണം. അതുകൊണ്ടു തന്നെ ഇലക്‌ടറല്‍ ബോണ്ട് വിഷയത്തിലെ ഉത്തരവാദികൾ അവരാണ്. ഇലക്‌ടറല്‍ ബോണ്ട് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമാണ്. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ നടത്തിയ ഏറ്റവും വലിയ അഴിമതിയാണത്. നിയമം നടപ്പിലാക്കിയ കേന്ദ്ര സർക്കാരിന്നാണ് ഇതിന്റെ പ്രാഥമിക ഉത്തരവാദിത്തം.

Also Read: പൗരത്വ ഭേദഗതി നിയമം; വിവിധ സംഘടനകളുടെ ഹർജികൾ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

രാഷ്ട്രീയ അഴിമതി നിയമവിധേയമാക്കുകയാണ് മോദി സർക്കാർ ചെയ്തത്. ഇ ഡി പോലുള്ള ഏജൻസികളെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തി പണം നൽകിക്കുകയാണ്. ബംഗാളിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റ് മതേതര പാർട്ടികളുമായി സീറ്റ് ചർച്ചകൾ നടക്കുകയാണ്. ബിജെപിയും തൃമൂർ കോൺഗ്രസിനെയും പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Also Read: വായ്പ വാഗ്ദാനം ചെയ്‌ത്‌ നടിയുമായി സൗഹൃദം, തുടർന്ന് 37 ലക്ഷത്തിൻ്റെ തട്ടിപ്പ്: പാലാരിവട്ടം പൊലീസ് കൊൽക്കത്തയിലെത്തി പ്രതിയെ പിടികൂടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News