പരസ്യത്തിനായി കോടികൾ ചെലവഴിച്ച് മോദി; 10 വർഷത്തിനിടയിൽ ചെലവഴിച്ചത് 1203 കോടി രൂപ

കഴിഞ്ഞ 10 വർഷത്തിനിടെ മോദി സർക്കാർ പരസ്യത്തിനായി ചെലവഴിച്ചത് 1203 കോടി രൂപ. തെരഞ്ഞെടുപ്പ് നടന്ന വര്‍ഷങ്ങളിലാണ് പരസ്യത്തിനായി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ബി ജെ പി സര്‍ക്കാര്‍ പരസ്യത്തിനായി ചെലഴിച്ച കോടികളുടെ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. നരേന്ദ്രമോദിയുടെ നേതൃത്തിലുള്ള ആദ്യ ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014 മുതല്‍ ഈ വര്‍ഷംവരെയുള്ള കാലയളവില്‍ പരസ്യത്തിനായി ചെലവിട്ട തുകയുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

Also Read: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം അഴിമുഖത്ത് കണ്ടെത്തി

10 വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ പരസ്യത്തിനായി ചെലവിട്ടത് 1203 കോടി 08 ലക്ഷത്തി 26,176 രൂപ.ഒന്നാം മോദി സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കുന്ന 2018-19 വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ തുക ചെലവിട്ടിരിക്കുന്നത്.235 കോടി 33 ലക്ഷത്തി 20779 രൂപ.ഇപ്പോള്‍ വീണ്ടും മോദി സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കുമ്പോള്‍ നടപ്പുവര്‍ഷം പരസ്യത്തിനായി ചെലവിട്ടത് 162 കോടി 21 ലക്ഷത്തി 0,5635 രൂപയാണ്.കേരളമുള്‍പ്പടെ സംസ്ഥാനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചും കടമെടുപ്പ് പരിധി വെട്ടിച്ചുരുക്കിയും സാമ്പത്തികമായി ഞെരുക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ പരസ്യത്തിനായി കോടികള്‍ പൊടിച്ചുകളഞ്ഞതിന്‍റെ കണക്കുകള്‍ വിവരാവകാശ രേഖയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഓരോ വര്‍ഷവും പരസ്യത്തിനായി ചെലഴിച്ച തുകയുടെ വിവരങ്ങള്‍ ഇങ്ങനെ.

Also Read: ‘ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയിൽ പോകുമോ? ശോഭ സുരേന്ദ്രനെ കണ്ടിട്ടുമില്ല സംസാരിച്ചിട്ടുമില്ല, ആരോപണം ആസൂത്രിതം’,: ഇപി ജയരാജൻ

മോദി സര്‍ക്കാര്‍ അധികാരമേറ്റ 2014-15 വര്‍ഷത്തില്‍ ചെലഴിച്ചത് 81 കോടി 27 ലക്ഷത്തി 38,580 രൂപ,2015-16 വര്‍ഷത്തില്‍ 120 കോടി 34 ലക്ഷത്തി 02436 രൂപ,16-17ല്‍ 186 കോടി 59 ലക്ഷത്തി 22,372 രൂപ,17-18ല്‍ 208 കോടി 54ലക്ഷത്തി 87,418 രൂപ,2019 -20 വര്‍ഷത്തില്‍ 96 കോടി 14ലക്ഷത്തി 31,104രൂപ,20-21 വര്‍ഷത്തില്‍ 44 കോടി 09ലക്ഷത്തി 39,373രൂപ,21-22 വര്‍ഷത്തില്‍ 35 കോടി 69 ലക്ഷത്തി 98,805 രൂപ,2022 -23 വര്‍ഷത്തില്‍ 32 കോടി 84 ലക്ഷത്തി 79,674 രൂപയാണെന്നും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലത്തില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News