പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പൗരത്വ ഭേദഗതി നടപ്പിലാക്കാൻ കേന്ദ്രസർക്കാർ; നീക്കം സംസ്ഥാനങ്ങളുടെ എതിർപ്പ് മറികടന്ന്

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ തിടുക്കപ്പെട്ട നീക്കവുമായി കേന്ദ്ര സർക്കാർ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് നിയമം പ്രാബല്യത്തിൽ വരുത്താനാണ് നീക്കം നടത്തുന്നത്. ഓൺലൈൻ പോർട്ടൽ നടപ്പാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.

ALSO READ: പുനഃസംഘടനയിൽ പണിപാളി കോൺഗ്രസ്; പ്രവർത്തകർ മുതൽ എംപിമാർക്കിടയിൽ വരെ പരാതിപ്രളയം

ബിൽ പാർലമെന്റിൽ പാസാക്കിയെങ്കിലും ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാത്തതിനാൽ നിയമം നടപ്പായിട്ടില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നും ഇപ്പോൾ ഇങ്ങനെയൊരു നീക്കം നടക്കുന്നത്. ആദ്യ പടിയായി ഭേദഗതിക്ക് അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ പോർട്ടൽ സജ്ജമാക്കും. സംസ്ഥാന സർക്കാരുകളുടെ ഇടപെടലില്ലാതെ പൗരത്വം നൽകാനാണ് ഇത്തരമൊരു നീക്കം.

ALSO READ: ‘ഈ കൈകളിൽ എല്ലാം ഭദ്രം’; പിറന്നാൾ നിറവിൽ പൃഥ്വിരാജ്

പൗരത്വ നിയമത്തിലെ ഭേദഗതിയെ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ എതിർത്തിരുന്നു. വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തിൽ ഭേദഗതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അരങ്ങേറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News