പെഗാസസ്: ജാഗ്രത നോട്ടിഫിക്കേഷന്‍ അയച്ച ആപ്പിളിനെ സമ്മര്‍ദത്തിലാക്കി മോദി സര്‍ക്കാര്‍, റിപ്പോര്‍ട്ട് പുറത്തുവിട്ട് വാഷിങ്‌ടണ്‍ പോസ്റ്റ്

ഫോണ്‍ ചോര്‍ത്തുന്നതായുള്ള നോട്ടിഫിക്കേഷന്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അയച്ചതിന് പിന്നാലെ ആപ്പിള്‍ കമ്പനിക്കെതിരെ തിരിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. പെഗാസസ് ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയേക്കാമെന്ന് ആപ്പിള്‍ ഐഫോണ്‍ കമ്പനി ഒക്ടോബറില്‍ രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. തൊട്ടുപിന്നാലെ, നരേന്ദ്ര മോദി സര്‍ക്കാര്‍ ആപ്പിളിനെതിരെ നടപടിയെടുത്തുവെന്ന് വാഷിങ്ങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടി.

ALSO READ: ഗവര്‍ണര്‍ കേരള സര്‍വകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത എബിവിപി പ്രവര്‍ത്തകന്‍ വധശ്രമ കേസില്‍ റിമാന്‍ഡില്‍

കേന്ദ്ര സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ ആപ്പിള്‍ കമ്പനിയുടെ അല്‍ഗോരിതം തെറ്റാണോയെന്ന തരത്തില്‍ പരസ്യമായി ചോദ്യം ചെയ്യുകയും വിശ്വാസ്യത തകര്‍ക്കുന്ന രീതിയിലും പ്രവര്‍ത്തിച്ചു. പുറമെ, ആപ്പിള്‍ ഉപകരണങ്ങളുടെ സുരക്ഷയെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുകമുണ്ടായെന്നും വാഷിങ്ടണ്‍ പോസ്റ്റ് വാര്‍ത്തയില്‍ പറയുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനേറ്റ ആഘാതം മറികടക്കാന്‍ കമ്പനിയുടെ സഹായം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആപ്പിളിന്റെ ഇന്ത്യന്‍ പ്രതിനിധികളെ വിളിച്ചു. ഇത് സംബന്ധിച്ച് രഹസ്യവിവരമുള്ള മൂന്ന് പേരുടെ വ്യക്തിഗത വിവരം പറയാതെയാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമം റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ALSO READ: ഓക്ക് മരവുമായി പ്രണയത്തിൽ; ‘എക്കോസെക്ഷ്വൽ’ എന്നവകാശപ്പെട്ട് യുവതി

രാജ്യത്തിന് പുറത്തുള്ള ആപ്പിള്‍ സുരക്ഷാവിദഗ്ധനെ ദില്ലിയില്‍ ഒരു മീറ്റിങ്ങിലേക്ക് വിളിപ്പിച്ചു. ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയ മുന്നറിയിപ്പിന് മറ്റൊരു നിര്‍വചനം നല്‍കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന് മേല്‍ സമ്മര്‍ദം ചെലുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കൂടിക്കാഴ്ചയ്‌ക്കെത്തിയ ആപ്പിള്‍ ഉദ്യോഗസ്ഥന്‍ തങ്ങളുടെ കമ്പനിയുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

ALSO READ: പ്രശാന്ത് നാരായണന്‍റെ വിയോഗത്തില്‍ അനുശോചിച്ച് പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി

എന്നാല്‍ ആപ്പിളിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഇന്ത്യന്‍ ഗവണ്‍മെന്റ് ശ്രമത്തിന്റെ തീവ്രത, കാലിഫോര്‍ണിയയിലെ കുപെര്‍ട്ടിനോയിലുള്ള കമ്പനിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ എക്‌സിക്യൂട്ടീവുകളെ അസ്വസ്ഥരാക്കി. സിലിക്കണ്‍ വാലിയിലെ ഏറ്റവും ശക്തമായ ടെക് കമ്പനിക്ക് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിന്റെ ഭാഗത്ത് നിന്നുണ്ടായ അതും വരുന്ന പതിറ്റാണ്ടുകളില്‍ ടെക്‌നോളജി വിപണികളില്‍ ഏറ്റവും നിര്‍ണായകമായ ഒരു രാജ്യത്തിന്റെ ഭാഗത്ത് നിന്നുണ്ടായ സമ്മര്‍ദം വലുതായിരുന്നുവെന്നും ഇക്കാര്യം  വെളിപ്പെടുത്തിയവര്‍ ചൂണ്ടിക്കാട്ടുന്നു.

ALSO READ: സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജറിയാട്രിക്സ് വിഭാഗം

ഇന്ത്യയിലെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ നേരിടുന്ന അപകടങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുന്ന മറ്റൊരു സംഭവമാണ് ഇത്. ഒക്ടോബര്‍ അവസാനം ആപ്പിളിന്റെ മുന്നറിയിപ്പുകള്‍ ലഭിച്ച 20-ലധികം ആളുകളില്‍ പലരും മോദിയെയോ അദ്ദേഹത്തിന്റെ ദീര്‍ഘകാല സുഹൃത്തായ ഗൗതം അദാനിയെയോ പരസ്യമായി വിമര്‍ശിച്ചവരാണ്. പശ്ചിമ ബംഗാള്‍ സംസ്ഥാനത്തെ ഒരു തീപ്പൊരി രാഷ്ട്രീയക്കാരനും ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു കമ്മ്യൂണിസ്റ്റ് നേതാവും രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ ദില്ലി ആസ്ഥാനമായുള്ള വക്താവും ആ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകള്‍ സ്‌പൈവെയര്‍ ലക്ഷ്യമിട്ടതായി ആംനസ്റ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പെഗാസസ് ചാര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ദി വയറിലെ മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാജന്‍, ദി ഓര്‍ഗനൈസ്ഡ്‌ ്രൈകം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ടിലെ ആനന്ദ് മംഗ്നാലെ എന്നിവരുടെ ഐഫോണുകള്‍ സ്പൈവെയര്‍ ലക്ഷ്യമിട്ടതായി ആംനസ്റ്റി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News