മോദി എങ്ങനെ കുരുക്കഴിക്കും? അദാനിക്കുള്ള അറസ്റ്റ് വാറണ്ടിൽ പെട്ട് കേന്ദ്രസർക്കാർ

നിക്ഷേപകരെ കബളിപ്പിച്ച കേസിൽ ഗൗതം അദാനിക്കും കൂട്ടർക്കും എതിരെയുള്ള നിയമ നടപടിയിൽ പെട്ട് പണിപാളി മോദി സർക്കാരും ബിജെപിയും. യുഎസ്‌ സെക്യൂരിറ്റീസ്‌ ആൻഡ്‌ എക്‌സ്‌ചേഞ്ച്‌ കമ്മീഷൻ നൽകിയ പരാതിയിൽ അമേരിക്കൻ നീതിന്യായ വകുപ്പ്‌ നടത്തിയ അന്വേഷണത്തിനു ശേഷമാണ്‌ അദാനിക്കും മറ്റുമെതിരെ കുറ്റപത്രം സമർപ്പിച്ചത്‌.സംഭവത്തിൽ അറസ്‌റ്റുവാറന്റും നൽകിയിട്ടുണ്ട്.

അമേരിക്കയിൽ പ്രവർത്തിക്കുന്ന കമ്പനികൾ വിദേശ രാജ്യങ്ങളിലെ അധികൃതർക്ക്‌ കോഴ നൽകിയാൽ കേസ്‌ എടുക്കാവുന്ന എഫ്‌സിപിഎ ലംഘിച്ചുവെന്നതാണ്‌ ഇവർക്കെതിരെയുള്ള കുറ്റം.മുൻപ് അദാനിക്കെതിരെയുള്ള ഹിൻഡൻബർഗ്‌ റിസർച്ചിന്റെ ആരോപണങ്ങളിൽ ആ സ്ഥാപനത്തിന്‌ ഓഹരി വിപണിയിൽ നിക്ഷിപ്‌ത താൽപര്യമുണ്ടെന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു മോദി സർക്കാരും ബിജെപിയും ഇവരെ രക്ഷിച്ചത്.

also read: വിറ്റുതുലയ്ക്കല്‍ തുടര്‍ന്ന് മോദി സര്‍ക്കാര്‍; പുതിയ ലക്ഷ്യം ഈ നാല് ബാങ്കുകള്‍
ഗൗതം അദാനിക്കും അനന്തിരവൻ സാഗർ അദാനിക്കും പുറമെ ആറ്‌ പേരാണ്‌ പ്രതിസ്ഥാനത്തുള്ളത്‌.നിയമവാഴ്‌ച നിലനിൽക്കുന്ന രാജ്യമെന്ന നിലക്ക് പ്രതികളെ വിചാരണയ്‌ക്കായി വിട്ടുനൽകുമ്പോൾ തെളിവുകൾ തള്ളിപ്പറയാൻ ശ്രമിച്ചാൽ ഇരുരാജ്യവും തമ്മിലുള്ള ബന്ധം വഷളാകും. മോദിയുടെ പ്രതിച്ഛായയെ അത് ബാധിക്കുകയും ചെയ്യും. ഗൗതം അദാനിക്കും മറ്റ്‌ ഏഴുപേർക്കുമെതിരായി അമേരിക്കൻ നീതിന്യായ വകുപ്പിലെ ക്രിമിനൽ വിഭാഗം ഡെപ്യൂട്ടി അസിസ്റ്റന്റ്‌ അറ്റോർണി ജനറൽ ലിസ എച്ച്‌ മില്ലറാണ്‌ കുറ്റം ചുമത്തിയത്‌. പൊലീസ്‌ സമാഹരിച്ച തെളിവുകൾ പബ്ലിക് പ്രോസിക്യൂട്ടർക്ക്‌ കൈമാറിയതോടെയാണ്‌ നിയമനടപടികൾ ആരംഭിച്ചത്. അദാനിക്കെതിരെയുള്ള തെളിവുകൾ വിചാരണയ്‌ക്ക്‌ ബോധ്യപ്പെട്ടതോടെയാണ്‌ ജൂറി കുറ്റം ചുമത്തിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News